മാനന്തവാടി : നാല് ചക്ര ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരക്കുശേഷം കണിയാരം പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. പേര്യയില്നിന്നും പീച്ചംകോടേക്ക് വരികയായിരുന്ന നാല് ചക്ര ഓട്ടോയും മാനന്തവാടിയില്‍നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
അമിതവേഗതയിലായിരുന്ന ലോറിയുടെ പിന്‍ഭാഗം ഓട്ടോയിലിടിച്ച് ഓട്ടോ സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍ പീച്ചംകോട് തട്ടാംക്കണ്ടി മുഹമ്മദലി(30), പീച്ചംകോട് മുക്കത്ത് അമ്മത് (56), കുഴിനിലം കുര്യന്പ്ലാവില് ലീല(52), സഹോദരി അന്നകുട്ടി(39), പേര്യ പുത്തന്‍പ്പുര കോളനി മധു(35), പേര്യ പുത്തന്‍പ്പുര കോളനി രാജന് (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: