കല്‍പ്പറ്റ : സിപിഎം അക്രമത്തി ല്‍ കയ്യുംകെട്ടിനോക്കി നില്‍ക്കില്ലെന്നും അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ഇതിന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ടാകുമെന്നും ബിജെപി ലോക്‌സഭാചീഫ്‌വിപ്പും രാജസ്ഥാനിലെ എംപിയുമായ അര്‍ജുന്‍ റാം മേഘ്‌വാള്‍. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്റെ വിധി ഇനി സംസ്ഥാനങ്ങള്‍ തീരുമാനിക്കും. ഇടത്പക്ഷവും കോ ണ്‍ഗ്രസ്സും ലോക്‌സഭാബഹിഷ്‌ക്കരണ സമരാഭാസവുമായി നീങ്ങിയതാണ് ഇതിനുകാരണം. രാജ്യത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ ബില്ല് കൂടിയേതീരൂ. അത് സംസ്ഥാനങ്ങള്‍ തിരിച്ചറിയുമ്പോള്‍ അവര്‍കേന്ദ്രത്തെ സമീപിക്കും. കേരളത്തില്‍നടക്കുന്നസിപിഎംസംഘര്‍ഷങ്ങളെകുറിച്ചുള്ള പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഇങ്ങനെ മറുപടിപറഞ്ഞു ബിജെപിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ നാമമാത്രമായ സിപിഎംകാര്‍ക്കുനേരെ ബിജെപിക്കാര്‍ ആക്രമണമഴിച്ചുവിട്ടാല്‍ എന്തായിരിക്കും സ്ഥിതി, സംഘടനാസ്വാതന്ത്ര്യം ഓരോപൗരനും ബിജെപി സര്‍ക്കാ ര്‍ ഉറപ്പ്‌നല്‍കുന്നു. ഇത് സിപിഎമ്മും പഠിച്ചിരിക്കണം. പാര്‍ലമെന്റില്‍ പ്ലേകാര്‍ഡുകളുമായി കയറരുതെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസുകാര്‍ കൂട്ടാക്കിയില്ല. പ്ലേകാര്‍ഡുകള്‍ സ്പീക്കര്‍ക്കുനേരെ വലിച്ചെറിഞ്ഞതിനെതുടര്‍ന്ന് സഭാനടപടികള്‍ സ്തംഭിക്കുകയായിരുന്നു. ഇതേതുടര്‍ന്നായിരുന്നു എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. കെ.സദാനന്ദന്‍, പി.ജി.ആനന്ദ്കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: