ഹരിപ്പാട്: ചട്ടമ്പിസ്വാമിയുടെ ദര്‍ശനം യുവാക്കള്‍ മാതൃകയാക്കണമെന്നും വിദ്യാഭ്യാസ-പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കരുവാറ്റ ഗോലോകാശ്രമ മഠാധിപതി ഹരിസ്വാമി പറഞ്ഞു. വിശ്വഹിന്ദുപരിഷത്തിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ചട്ടമ്പിസ്വാമിയുടെ ജന്മജയന്തി ആഘോഷം കരുവാറ്റഗോലോകാശ്രമത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ദര്‍ശനങ്ങളെ കൂടുതല്‍ ആധികാരികമായി പഠിച്ച അദ്ദേഹം എഴുതിയ ക്രിസ്തുമത ഛേദനം ഇന്ന് സെമിനാരികളില്‍ പഠന വിഷയമാണെന്നും എന്നാല്‍ അദ്ദേഹത്തെപ്പറ്റി കൂടുതലായി പഠിക്കുവാന്‍ പുതുതലമുറ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരയണഗുരുവും ചട്ടമ്പി സ്വാമിയും ഒരേ കാലഘട്ടത്തിലെ ഋഷീശ്വരന്‍മാരാണ്. ഇവരോടൊപ്പം ആചാര്യത്രയ ആചരണത്തിന്റെ ഭാഗമായി മഹാത്മാ അയ്യങ്കാളി ഗുരുദേവനേയും ആദരിക്കുന്ന ഈശ്വരീയ പ്രസ്ഥാനമാണ് വിശ്വഹിന്ദു പരിഷത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വഹിന്ദുപരിഷത്ത് ശബരിഗിരി വിഭാഗ് സംയോജിക ഡോ.ഈശ്വരി ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യകാരി അംഗം ജെ. മഹാദേവന്‍ ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണം നടത്തി. വിഎച്ച്പി പ്രഖണ്ഡ് പ്രമുഖ് എന്‍.പത്മകുമാര്‍, കരുവാറ്റ ഖണ്ഡ് പ്രസിഡന്റ് വിജയന്‍ നായര്‍, അജിത് കുമാര്‍, വി.പ്രസാദ് പൂക്കോട്ട്, കെ.സരസമ്മ, സജേഷ് ഇളവനക്കാട് എന്നിവര്‍ സംസാരിച്ചു.
















