തിരൂര്‍: പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം വികൃതമായി. തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് പുഴയില്‍ മുങ്ങിമരിച്ച കൂട്ടിലങ്ങാടി സ്വദേശിയുടെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. ഇന്നലെ പോസ്റ്റ്മോര്‍ട്ടത്തിനായി ബന്ധുക്കളും കുറ്റിപ്പുറം പോലീസുമെത്തി ഫ്രീസര്‍ തുറന്നപ്പോള്‍ മൃതദേഹം വികൃതമായി കാണുകയായിരുന്നു. ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയാണിതിന്റെ പിന്നില്‍. ഫ്രീസര്‍ ഓണാക്കാതെയാണ് മൃതദേഹം വെച്ചിരുന്നതെന്ന് വ്യക്തം. ഒരു ദിവസം മാത്രം പഴക്കമുള്ള മൃതദേഹം പത്ത് ദിവസം പഴക്കമുള്ള അവസ്ഥയിലായി. ഫ്രീസര്‍ ഓണാക്കിയിരുന്നെന്ന് ജീവനക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും അത് സത്യമല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: