വര്‍ക്കല: ശിവഗിരി ഹയര്‍സെക്കന്ററി സ്കൂള്‍ സംസ്കൃത ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃതദിനാചരണവും ആചാര്യ വന്ദനവും സംഘടിപ്പിച്ചു. സംസ്കൃത സമ്മേളനം സ്കൂള്‍ മാനേജര്‍ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബി.ലിസി അധ്യക്ഷയായിരുന്നു. ശിവഗിരിമഠം സാമി വിശാലാനന്ദയെ ആചാര്യവന്ദനം നടത്തി. സംസ്കൃത അധ്യാപകനായ അഖില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിബു നന്ദിയും പറഞ്ഞു. സജീവ്, സുനില്‍, ഗിരീശന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: