തിരുവനന്തപുരം: അനന്തപുരിയെ അമ്പാടിയാക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്ര നാളെ നടക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വൈകിട്ട് 4ന് പാളയം ഗണപതി ക്ഷേത്രത്തിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന മഹാശോഭായാത്ര എംജി റോഡ വഴി അനന്തപത്മനാഭ സന്നിധിയിലൂടെ പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും.
കൃഷ്ണസന്ദേശം കര്‍മപ ഥമാക്കി നാലുപതിറ്റാണ്ട് പിന്നിട്ട ബാലഗോകുലം ഈ വര്‍ഷത്തെ കൃഷ്ണജയന്തി ആഘോഷങ്ങളില്‍ വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യം എന്ന സന്ദേശമാണ് നല്‍കുന്നത്. നൂറു കണക്കിന് ഉണ്ണികണ്ണന്മാരെകൊണ്ട് നിറയുന്ന അമ്പാടി ചന്തമാകും നാളെ നഗരവീഥികളെല്ലാം. ഉണ്ണികണ്ണന്മാരോടൊപ്പം രാധമാര്‍, കുചേലന്മാര്, വിവിധ ദേവ സങ്കല്പങ്ങള് തുടങ്ങിയ വേഷം ധരിച്ച ബാലികാബാലന്മാരും ശോഭായാത്രയില്‍ അണിചേരും.
രാമായണത്തിലെയും മഹാഭാരതത്തിലെയും പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിവിധതരത്തിലുള്ള നിശ്ചലദൃശ്യങ്ങള്‍, വിവിധ താളമേളങ്ങള്‍ എന്നിവ ശോഭയാത്രക്ക് അകമ്പടിയേകും. മുത്തുക്കുടയേന്തിയ ബാലികാബാലന്മാര് ശോഭായാത്രക്ക് നിറപ്പകിട്ടേകും. അനന്തപുരിയില്‍ നടക്കുന്ന ശോഭായാത്രയ്ക്ക് പുറമെ കഴക്കൂട്ടം, ആറ്റിപ്ര, പാച്ചല്ലൂര്‍, വിഴിഞ്ഞം, വെങ്ങാനൂര്‍, പൂവാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉപശോഭായാത്രകള്‍ നടക്കും.
പാളയം ഗണപതി ക്ഷേത്രത്തിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന മഹാശോഭായാത്ര സുഗതകുമാരി ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി. ബാബുരാജ് ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കും. കെപിഎംഎസ്, എസ്എന്‍ഡിപി, ഹിന്ദു നാടാര്‍ സഭ തുടങ്ങിയ സംഘടനകളുടെ വിവിധ ശാഖകള്‍ ശോഭായാത്രയില്‍ പുഷ്പവൃഷ്ടി നടത്തും.
നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ്, ബാലരാമപുരം തുടങ്ങിയ നഗരങ്ങളിലും നാളെ ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടക്കും.
ചേരപ്പള്ളി: ബാലഗോകുലം ആര്യനാട് മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടക്കും. വൈകുന്നേരം 4ന് ഇറവൂര്‍ വണ്ടയ്ക്കല്‍ ഭദ്രകാളിക്ഷേത്രം, ഇറവൂര്‍ വയലിക്കട ജംഗ്ഷന് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര റേഷന്‍കട ജംഗ്ഷനില്‍ കേന്ദ്രീകരിച്ച ശേഷം കോട്ടയ്ക്കകം വലിയകട്ടയ്ക്കാലില്നിന്ന് ആരംഭിക്കുന്ന ശോഭായാത്ര താന്നിമൂട് ജംഗ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്ന് ആര്യനാട് പോസ്റ്റാഫീസ് ജംഗ്ഷനില്‍ എത്തി ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ശോഭയാത്രയുമായി സംഗമിക്കും.
അതിനുശേഷം കാഞ്ഞിരംമൂട് ജംഗ്ഷന് വഴി ചൂഴ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്രയുമായി ചേര്‍ന്ന് മഹാശോഭയാത്രയായി ആര്യനാട് ചെമ്പകമംഗലം ഭദ്രകാളിക്ഷേത്രത്തില്‍ സമാപിക്കും
വിളപ്പില്‍ശാല:ബാലഗോകുലം വിളപ്പില്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിളംബര ഘോഷയാത്ര നടന്നു.
കൊല്ലംകോണം തോട്ടുനടക്കാവ് തമ്പുരാന് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച വിളംബരയാത്ര മണ്ഡലത്തിലെ എല്ലാ ഗ്രാമവീഥികളിലും പ്രയാണം നടത്തി വിളപ്പില്‍ശാല ശ്രീകണ്ഠശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു.
വാദ്യമേളങ്ങളും ഇരുചക്ര വാഹനങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.വിളപ്പില്‍ശാല ക്ഷേത്ര ജംഗ്ഷനില്‍ ആഘോഷങ്ങളുടെ ഭാഗമായി ഉറിയടിയും സംഘടിപ്പിച്ചിരുന്നു.
ശനിയാഴ്ച വൈകുന്നേരം 4.15 ന് കൊല്ലംകോണത്തു നിന്ന് ആരംഭിക്കുന്ന മഹാശോഭായാത്രയില്‍ നൂറു കണക്കിന് ബാലികാബാലന്മാര് ശ്രീകൃഷ്ണരാധാ വേഷങ്ങളണിഞ്ഞ് ഗ്രാമവീഥിയെ ആമ്പാടിയാകും.
നെടുമങ്ങാട് : ശ്രീകൃഷ്ണജയന്തിആഘോഷം ബാലഗോകുലം കല്ലിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജ, വൃക്ഷപൂജ എന്നിവയോടെ ആരംഭിച്ചു.
ഇന്ന് വൈകിട്ട് 3.30 ന് വിളംബരഘോഷയാത്ര. നാളെ 4ന് വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശോഭായാത്രയും നടക്കും. ആനായിക്കോണം ക്ഷേത്രത്തില്‍ ഉറിയടിയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: