പളളികുന്ന് : പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന പദ്ധതികള്‍ക്കായി കോടികള്‍ അനുവദിക്കപ്പെടുമ്പോഴും അത് അര്‍ഹര്‍ക്ക് കിട്ടുന്നില്ല എന്നതിന് ഉദാഹരണമാവുകയാണ് പള്ളിക്കുന്ന് കൊല്ലികോളനിയിലെ മുപ്പത്തിയഞ്ചോളം വീട്ടുകാര്‍. പ്രധാന റോഡില്‍നിന്നും അര കിലോമീറ്ററില്‍ കൂടുതല്‍ ദൂരം കോളനിയിലേക്കുണ്ട്. ആദിവാസിക്ഷേമത്തിനായി വയനാട്ടില്‍ ഒരു മന്ത്രിയും വകുപ്പും ഉണ്ടായിട്ടും ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പ് തുടരുകയാണ്.
1977 കാലഘട്ടത്തിലാണ് ഇതുവഴി മണ്‍റോഡ് ഉണ്ടാക്കിയത് എന്നാല്‍ സമീപ സ്ഥലങ്ങളിലെല്ലാ അനര്‍ഹര്‍ സ്വാധീനത്തിന്റെ മറവില്‍പലതും നേടിയെടുക്കുംമ്പോഴും ഇവര്‍ നിസ്സഹായരാവുകയാണ്. പള്ളിക്കുന്ന് ലൂര്‍ത് മാതാ ഹൈസ്‌കൂള്‍, സര്‍വ്വോദയ ഹയര്‍ സെക്കന്ററിസ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളോട് ചേര്‍ന്ന പ്രദേശമാണിത്. വിദ്യാര്‍ഥികള്‍, വൃദ്ധന്‍മാര്‍, രോഗികള്‍ എന്നിവര്‍ക്ക് മഴക്കാലമാകുന്നതോടെ പൂര്‍ണ്ണമായും ചളിക്കളമാവുന്ന റോഡ് ദുരിതമാണ് സമ്മാനിക്കുന്നത്. ഇക്കാര്യത്തിലുള്ള അധികൃതരുടെ അനാസ്ഥ തുടോരുകയാണെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകുവാനാണ് കോളനിനിവാസികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: