കാഞ്ഞങ്ങാട്: ഗെയില്‍ പൈപ്പ് ലൈന്‍ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചു. ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ അമ്പലത്തറയില്‍ 4 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ലൈനിന്റെ പ്രവര്‍ത്തികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഏറെക്കാലമായി സ്തംഭിച്ചുനിന്നിരുന്ന കൊച്ചി കുറ്റനാട് ബാംഗ്ലൂര്‍ മംഗലാപുരം വാതക പൈപ്പ് ലൈന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക താല്പര്യത്തിലാണ് പുനരാരംഭിച്ചത്. ഇതുവഴി വാതകപൈപ്പുലൈന് കൊണ്ടുള്ള ഗുണഫലങ്ങള്‍ എത്രയും പെട്ടെന്ന് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് 508 കിലോമീറ്റര്‍ ദൂരത്തിലും, ജില്ലയില്‍ 83 കിലോമീറ്റര്‍ നീളത്തിലുമാണ് പൈപ്പ് ലൈന്‍ കടന്നുപോവുന്നത്. ജില്ലയില്‍ 11 കിലോമീറ്റര്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാവുമ്പോള്‍ പാചകവാതകത്തിന്റെ ലഭ്യത വര്‍ദ്ധിക്കുകയും വിതരണ ചിലവ് ഗണ്യമായി കുറയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: