കാസര്‍കോട്: കോളവയലില് നടന്ന സിപിഎം അക്രമത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്ട്രര്‍ ചെയ്യുന്നതില്‍ പോലീസ് രാഷ്ട്രീയം കളിക്കുന്നു. നാല് ദിവസമായി പരിക്ക് പറ്റി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരായ കെ.വി.ഗണേഷ്, കെ.വി.സുനില്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. നിരവധി തവണ ബിജെപി നേതാക്കള്‍ സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവര്‍ ഇപ്പോള്‍ സമയമില്ല പിന്നെ വരാമെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണെന്ന് അവര്‍ ആരോപിച്ചു.
കോളവയല്‍ സംഭവത്തിലും തുടര്‍ന്ന് നടന്ന സംഭവങ്ങളിലും പരിക്ക് പറ്റിയെന്ന് അവകാശപ്പെട്ട് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തുകയും അവര്‍ ഡിസ്ചാര്ജ്ജാവുകയും ചെയ്തു. സിപിഎം അക്രമണങ്ങളില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കാന്‍ ഇത്ര ദിവസമായിട്ടും പോലീസ് തയ്യാറാകാത്തത് പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: