ശീകാര്യം : തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടയില്‍ വിദ്യാര്‍ത്ഥിനി തസ്നി ബഷീര്‍ ജീപ്പിടിച്ച് മരിച്ച സംഭവത്തിലെ ഒന്നാം പ്രതി ജീപ്പോടിച്ചിരുന്ന കണ്ണൂര്‍ സ്വദേശിയായ ബൈജുവിനെ കാര്യവട്ടം യൂണിവേഴ്സിറ്റിക്ക് പുറകിലുള്ള സ്വകാര്യ ഫഌറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കേസിന്റെ അന്വേഷണ ചുമതലയുള്ള മെഡിക്കല്‍കോളേജ് സിഐ ഷീന്‍ തറയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
തുടര്‍ന്നാണ് വൈകുന്നേരം 6 മണിയോടെ തെളിവെടുപ്പിനായി കാര്യവട്ടം യൂണിവേഴ്സിറ്റിക്ക് പുറകിലുള്ള സ്വകാര്യ ഫഌറ്റില്‍ എത്തിച്ചത്.
അപകടത്തിനുശേഷം ബൈജു ഈ ഫഌറ്റിന് സമീപമാണ് ജീപ്പ് ഉപേക്ഷിച്ചത്.
തുടര്‍ന്ന് ബൈജു സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ഇര്‍ഷാദിന്റെ സുഹൃത്ത് അഖില്‍ താമസിക്കുന്ന ഫഌറ്റിലെ 106-ാം നമ്പര്‍ മുറിയില്‍ എത്തുകയും അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാറ്റി അഖിലിന്റെ വസ്ത്രം ധരിക്കുകയും ചെയ്തു.
ഇതിനുശേഷമാണ് കൊടൈക്കനാലിലേക്ക് ഒളിവില്‍ പോയതെന്ന് ബൈജു പോലീസിനോട് സമ്മതിച്ചെന്ന് സിഐ പറഞ്ഞു. ഫഌറ്റില്‍ നിന്ന് ബൈജു ധരിച്ചിരുന്ന രക്തം പുരണ്ട ഷര്‍ട്ടും മുണ്ടും പോലീസ് കണ്ടെടുത്തു.
സിഐ ഷീന്‍ തറയിലിന്റെയും ശ്രീകാര്യം എസ്ഐ ബിജുവിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: