പേട്ട: ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ബാലഗോകുലം തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച വൃക്ഷപൂജ ഭക്തിയുടെ നിറച്ചാര്‍ത്തോടെ കരിക്കകം ചാമുണ്ഡി ക്ഷേത്രാങ്കണത്തില്‍ നടന്നു. 27 നാളുകാര്‍ക്ക് അധിപതിയായിട്ടുള്ള വൃക്ഷതൈകളിലാണ് പൂജ നടന്നത്.
നൂറുകണക്കിന് ഭക്തരാണ് തങ്ങളുടെ നാളുകളുമായി ബന്ധമുള്ള വൃക്ഷങ്ങളില്‍ പൂജ ചെയ്യാനെത്തിയത്.തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം വൃക്ഷഗവേഷകനും എഴുത്തുകാരനുമായ ഡോ.എം.പി അനില്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സി.മനോഹരന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. അശോക് കുമാര്‍, ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി.ഹരികുമാര്‍, ജില്ലാ അദ്ധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തില്‍ ഓരോ വ്യക്തിയിലും വൃക്ഷങ്ങളുടെ സ്വാധീനം വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശമായിരുന്നു വൃക്ഷപൂജയിലൂടെ ബാലഗോകുലം നല്‍കിയത്. 2009 ലെ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള വൃക്ഷപൂജയിലാണ് നാളുകളുമായി ബന്ധമുള്ള വൃക്ഷത്തൈകള്‍ ക്ഷേത്രപരിസരത്ത് ബാലഗോകുലം നട്ടത്. അന്നുമുതല്‍ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക് ഈ വൃക്ഷത്തൈകള്‍ ആരാധനാമൂര്ത്തിയാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: