വിളപ്പില്‍ശാല: കാരോട് ട്രാവന്‍കൂര്‍ എസ്റ്റേറ്റ് ആക്രമണ കേസിലെ പ്രതി പതിനേഴ് വര്‍ഷത്തിനുശേഷം പോലീസ് പിടിയില്‍.വിളവൂര്‍ക്കല്‍ പുതുവീട്ടുമേലെ രാജനെ(52) ആണ് വിളപ്പില്‍ശാല പോലീസ് പിടികൂടിയത്.1998 ല്‍ ട്രാവന്‍കൂര്‍ എസ്റ്റേറ്റില്‍ കൈതോക്കും മാരകായുധങ്ങളുമായി അതിക്രമിച്ചുകടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ രാജന് പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു.വിചാരണ കാലയളവില്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.കഴിഞ്ഞദിവസം ആര്യനാട് സിഐ മഞ്ചുലാലിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് വിളപ്പില്‍ശാല എസ്ഐ ഹേമന്ദ് കുമാര്‍,എഎസ്ഐ ഉദയകുമാര്‍,സിപിഒ ഹരികുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം വിളവൂര്‍ക്കലിലെ രഹസ്യ കേന്ദ്രത്തിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: