അമ്പലപ്പുഴ: പള്ളിയുടെ ജനല്‍ച്ചില്ല് സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പൊഴിക്കര മുഹ്യുദ്ദീന്‍ ജൂമാ മസ്ജിദിന് കീഴിലുള്ള കാട്ടുമ്പുറം മസ്ജിദുല്‍ഹിദായ തൈക്കാവിന്റെ ജനല്‍ച്ചില്ലാണ് എറിഞ്ഞുതകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരാണ് ജനല്‍ച്ചില്ല് പൊട്ടിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പള്ളിയുടെ കണ്‍വീനര്‍ ഷാജി, ജോയിന്റ് കണ്‍വീനര്‍ സജീര്‍ എന്നിവരെ വിവരമറിയിച്ചു. പുന്നപ്ര പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ദിവസങ്ങള്‍ക്കു മുമ്പ് സമീപവാസിയായ നസീറിന്റെ ആള്‍ട്ടോ കാറിനു നേരെയും സാമൂഹ്യവിരുദ്ധ ആക്രമണമുണ്ടായി. ്അക്രമികള്‍ കാര്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. പള്ളിയോടു ചേര്‍ന്നു മുന്‍ഭാഗത്തെ ഗേറ്റ് തുറന്ന് ഉള്ളില്‍ കടന്നാണ് ചില്ല് തകര്‍ത്തതെന്ന് കരുതുന്നു. എറിയാനുപയോഗിച്ച കല്ലും പോലീസ് കണ്ടെടുത്തു. പുന്നപ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















