മാവേലിക്കര: ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ അനാസ്ഥ മൂലം മൃതദേഹവുമായി ബന്ധുക്കള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ചെങ്ങന്നൂര്‍ സ്വദേശിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ മോര്‍ച്ചറിയില്‍ വക്കാനെത്തിയപ്പോഴാണ് ഡീസല്‍ തീര്‍ന്നുപോയ കാര്യം ഡ്രൈവര്‍ അറിയുന്നത്.
ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വക്കാനെത്തിയ മൃതദേഹവുമായി കാത്തുനിന്ന ബന്ധുക്കളോട് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ മോര്‍ച്ചറിയില്‍ വക്കാനാവില്ലെന്നും മറ്റു മാര്‍ഗം തേടാനും സൂപ്രണ്ട് പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് ഡീസലില്ലെന്നറിയുന്നത്.
ഒടുവില്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ ഇടപെട്ട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ മൃതദേഹം സൂക്ഷിക്കാന്‍ സൗകര്യമുണ്ടാക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ ഡീസല്‍ ഇല്ലെന്ന കാര്യം സൂപ്രണ്ട് അറിഞ്ഞിരുന്നുവെങ്കിലും ഡീസല്‍ നിറക്കാന്‍ ഇവര്‍ ഇടപെട്ടില്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.
















