ആലപ്പുഴ: ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കുര്‍ പൊതുപണിമുടക്ക് ജില്ലയില്‍ ഭാഗികമായിരുന്നു. കെസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും ജലഗതാഗത വകുപ്പും സര്‍വീസ് നടത്തിയില്ലെങ്കിലും, സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി നിരത്തിലിറങ്ങി. തൊഴിലാളി സംഘടനകളുടെ ഭീഷണികള്‍ക്ക് വഴങ്ങാതെയാണ് സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയത്.
അതിനിടെ പണിമുടക്ക് ടൂറിസം മേഖലയ്‌ക്കും, സമുദ്രോത്പന്ന കയറ്റുമതി മേഖലയ്‌ക്കും തിരിച്ചടിയായി. കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ഇരു മേഖലയേയും പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കമെന്ന് അഭ്യ ര്‍ത്ഥിച്ചിരുന്നെങ്കിലും തൊഴിലാളി സംഘടനകള്‍ തയ്യാറായില്ല. എല്ലാ രംഗത്തും തക ര്‍ന്ന ജില്ലയെ സാമ്പത്തിക മായി നിലനിര്‍ത്തുന്നത് ടൂറിസവും സമുദ്രോത്പന്ന കയറ്റുമതി മേഖലയുമാണ്.
കേന്ദ്രസര്‍ക്കാര്‍ ഫുഡ്പാര്‍ ക്കും, ടൂറിസം ഹൈവേയും ഉള്‍പ്പടെ അനുവദിച്ച് ആലപ്പുഴ ജില്ലയെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ രംഗത്തെ തകര്‍ക്കാന്‍ തൊഴിലാളി സംഘടനകള്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുയരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ പതിവുപോലെ അക്രമങ്ങള്‍ക്ക് മുതിര്‍ന്നില്ല. ബസ് സര്‍വീസുകള്‍ ഇല്ലാതിരുന്നതിനാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ജിവനക്കാരുടെ ഹാജര്‍ കുറവായിരുന്നെങ്കിലും എല്ലാ ഓഫീസുകളും തുറന്നു പ്രവര്‍ത്തിച്ചു.
















