ബത്തേരി:അഴിമതിയുടെ കുംഭമേളയുമായി അരങ്ങ് തകര്‍ക്കുന്ന ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്ന് ബി ജെ പി ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.കേന്ദ്ര ഗവണ്‍മെന്റ് കര്‍ഷകര്‍ക്കായി അനുവദിച്ച ഫണ്ട് കര്‍ഷകരറിയാതെ സ്വന്തക്കാര്‍ക്ക് വീതംവെച്ച കര്‍ഷക വിരുദ്ധരാണ് ഈ ബാങ്ക് ഭരിക്കുന്നത് മതിയായ യോഗ്യതയില്ലാത്ത ആളെ സെക്രട്ടറിയായി വെച്ചത് തന്നെ അഴിമതി നടത്താനാണ്.
നിയമന അഴിമതി വിജിലന്‍സ് അന്വേഷിക്കണം.കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ സമരത്തിന്പാര്‍ട്ടി നേത്യത്വം നല്‍കും.
കെ പി.മധു അദ്ധ്യക്ഷനായി.
സി.ഗോപാലക്യഷ്ണന്‍ മാസ്റ്റര്‍,സി.ആര്‍.ഷാജി,പി.എം.അരവിന്ദാക്ഷന്‍,ഓമനാരവീന്ദ്രന്‍,പ്രശാന്ത് മലവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: