കാഞ്ഞങ്ങാട്:’കൊളവയലിലെ സരസ്വതി ക്ഷേത്രമായ വിവേകാനന്ദ വിദ്യാലയത്തിന് നേരെ കഴിഞ്ഞ ദിവസം കാടത്തമായ അക്രമമാണ് സിപിഎം ക്രിമിനല്‍ സംഘം നടത്തിയത്. വിദ്യാലയത്തെപ്പോലും നിറം നോക്കി അക്രമിക്കുന്ന നികൃഷ്ടമായ രാഷ്ട്രീയമാണ് കൊളവയില്‍ സിപിഎം നടപ്പിലാക്കിയത്.
ഭാരതീയ വിദ്യാനികേതന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കടലോര ഗ്രാമത്തിലെ പാവപ്പെട്ട നൂറിലധികം കുട്ടികളുടെ ആശ്രയ കേന്ദ്രമായ വിദ്യാലയത്തിനെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് അക്ഷരാഭ്യാസം നേടാത്ത, വിദ്യാലയത്തിന്റെ മഹത്വമറിയാത്ത കൊളവയലിലെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയത്. ഇതിനെതിരെ രക്ഷിതാക്കളില്‍ വ്യാപക പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയമെന്തെന്നറിയാത്ത പിഞ്ചു കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസവും സംസ്കാരവും പകര്‍ന്നു നല്കി എന്നത് കുറ്റമായാണ് സിപിഎം കാണുന്നത്. മറ്റു സ്കൂളുകളില്‍ പോയി പഠനം നടത്താന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് കടലോരത്തുള്ളവര്‍. ഇവരുടെ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. ഇതിന് സിപിഎം നേതൃത്വം മറുപടി പറയണമെന്ന് വിദ്യാനികേതന്‍ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ശിശുവാടിക വിഭാഗം കെട്ടിടത്തിന്റെ വാതിലുകള്‍, ജനലുകള്‍, മേല്‍ക്കൂര, ഫര്‍ണിച്ചറുകള്‍, ഫാനുകള്‍, സ്കൂള്‍ ബാന്റ് സെറ്റ് എന്നിവ് പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി ഉണ്ടാക്കാനുപയോഗിക്കുന്ന പാത്രങ്ങളും നശിപ്പിച്ചവയില്‍പ്പെടും. വയറിംഗ് പോലും പറിച്ചെടുത്തിട്ടുണ്ട്. ക്ലാസുകളിലെ ഡെസ്കുകളും ബഞ്ചുകളും അടിച്ചു തകര്‍ത്തു.
സ്കൂള്‍ തകര്‍ത്തതിനെ തുടര്‍ന്ന് രണ്ടുദിവസമായി ഇവിടെ അധ്യയനം മുടങ്ങിയിട്ട്. അറ്റകുറ്റപണികള്‍ നടത്താതെ വിദ്യാലയം തുറന്ന് പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയാണ്. ഇതിന് മുമ്പ് പല തവണ സ്കൂളിന് നേരം സിപിഎം ക്രിമിനലുകള്‍ അക്രമം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയധികം രൂക്ഷമായ രീതീയില്‍ ആദ്യമാണെന്ന് വിദ്യാലയ സമിതി പറയുന്നു. സ്കൂള്‍ പൂര്‍വ സ്ഥിതിയിലാക്കണമെങ്കില്‍ ലക്ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്നും ഇവര്‍ പറയുന്നു. അതുവരെ കുട്ടികളുടെ പഠനവും അനിശ്ചിതത്വത്തിലാകും.
കൊളവയല്‍ വിവേകാനന്ദ വിദ്യാലയത്തിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്ത നിലയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: