കാഞ്ഞങ്ങാട്: ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് കൊളവയലില്‍ വെച്ച് നടന്ന ഉറിയടി മത്സരത്തിലെ ജനപങ്കാളിത്തം കണ്ട് ഭ്രാന്തിളകിയ ഡിവൈഎഫ്ഐ, സിപിഎം ഗുണ്ടകളുടെ അതിക്രമം അത്യന്തം ഭീകരവും ഞെട്ടലുളവാക്കുന്നതാണെന്ന് വിശ്വഹിന്ദ് പരിഷത്ത് ജില്ലാ കമ്മറ്റി ആരോപിച്ചു. വിഎച്ച്പി ജില്ലാ പ്രചാര്‍ പ്രമുഖ് മഹേഷിന്റെയും ബജ്രംഗ്ദള് ജില്ലാ സംയോജക് വിവേകിന്റെയും വീടുകളുള്‍പ്പെടെ ഏഴോളം വീടുകളും, നാനാജാതി മതസ്ഥരുടെ കുട്ടികള്‍ പഠിക്കുന്ന വിവേകാനന്ദ വിദ്യാലയവും വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ക്കുകയും പെണ്‍കുട്ടികളെയും അമ്മമാരെയും വൃദ്ധജനങ്ങളെയും ആയുധംകാട്ടി ഭീഷണിപ്പെടുത്തുകയും യുവതികളെ കടന്ന് പിടിക്കുകയും ചെയ്ത അക്രമികള്‍ ഹിന്ദുമത വിശ്വാസവും ഉല്‍സവങ്ങളും ആചരിക്കുന്നവര്‍ ഈ പ്രദേശത്ത് നിന്നും വിട്ടു പോകണമെന്ന് ആക്രോശിച്ച് കൊണ്ടാണ് അക്രമണങ്ങള്‍ അഴിച്ച് വിട്ടത്.
അണികളുടെ കൊഴിഞ്ഞ് പോക്കില്‍ വിറളി പൂണ്ട സിപിഎം നേതൃത്വത്തിന്റെ ഒത്താശയോട് കൂടിയാണ് ഇത്തരം ആസൂത്രിത അക്രമണങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ നിന്നും സിപിഎം നേതൃത്വം പിന്തിരിഞ്ഞില്ലെങ്കില് സിപിഎം ഈ പ്രദേശത്ത് നിന്നും തുടച്ച് മാറ്റപ്പെടുന്ന കാലം വിദൂരമല്ലെന്ന് വിഎച്ച്പി പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: