കാഞ്ഞങ്ങാട്: സിപിഎം കലാപം നടത്തുമ്പോള്‍ പോലും മതം നോക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.രമേഷ് പറഞ്ഞു. മതതീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ട അഭിലാഷിന്റെ കൊലയാളികളുടെ വീട്ടില്‍ എന്തു കൊണ്ട് ഇരച്ച് കയറുവാന്‍ സിപിഎം തയ്യാറായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അക്രമം കാണിച്ച സിപിഎം മുസ്ലിം മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. സിപിഎം പാര്‍ട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കുന്ന കുണ്ടംകുഴി നഗരഹൃദയത്തില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ അണിനിരന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് മുമ്പാകെ സിപിഎം ആശയവും രാഷ്ട്രീയ നയവും ഇല്ലാത്ത പാര്‍ട്ടിയായി മാറി. ശ്രീനാരായണ സമൂഹവുമായി സംഘപരിവാര്‍ സംഘടനകള്‍ സഹകരിക്കുന്നതിനെ സിപിഎം ഭയക്കുന്നത് എന്തിനെന്ന് രമേഷ് ചോദിച്ചു. ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം പോലുള്ള പരിപാടികള്‍ സംഘപരിവാര്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ചപ്പോള്‍ പരിഹസിച്ച പാര്‍ട്ടിയാണ് സിപിഎം. അവര്‍ തന്നെ ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സാധൂകരിക്കുവാന്‍ സിപിഎമ്മിന് കഴിയണം. നരേന്ദ്രമോദിയോടുള്ള എതിര്‍പ്പ് മൂത്ത് മൂത്ത് സിപിഎമ്മിന് ഭ്രാന്തായി. ഗോവിന്ദച്ചാമിയുടെയും, ആന്റണിയുടെയും വധശിക്ഷാവിധി വന്നപ്പോള്‍ സിപിഎം സ്വാഗതം ചെയ്തു. അവരാണ് മേമന്റെ വധശിക്ഷയെ എതിര്‍ത്തത്. മുസ്ലിം സമൂഹം പോലും അനുകൂലിക്കാത്ത മേമന്റെ വിധിയെ അനുകൂലിക്കാന്‍ സിപിഎമ്മിന് എന്ത് നിലപാടാണ് ഉളളത്.
സിപിഎമ്മിന്റെ പരമ്പരാഗത മണ്ഡലത്തില്‍ പോലും അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വരുന്നത് തടയാനാണ് ഗൗരിയമ്മയെ കൊണ്ടുവരുന്നതിന് സിപിഎം നല്കുന്ന ന്യായം. ശ്രീകൃഷ്ണജയന്തി ആഘോഷിക്കുവാനുള്ള സിപിഎം തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്യുന്നു. കാരണം കൃഷ്ണ വേഷം കെട്ടുന്ന കുട്ടികള്‍ അടുത്ത വര്‍ഷമാകുമ്പോഴേക്കും ശാഖയിലെത്തും. അതിനാല്‍ അവര്‍ സംസ്ഥാനം മുഴുവന്‍ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കട്ടെ.
ബിജെപി ജയിക്കുമെന്ന ഘട്ടം വരുമ്പോള്‍ സിപിഎമ്മിന് അരിവാള്‍ ചുറ്റിക നക്ഷത്രത്തോട വലിയ പ്രേമം തോന്നാറില്ല. ആശയപരവും രാഷ്ട്രീയ. പരവുമായ സംവാദത്തിനാണ് ബിജെപി ആഗ്രഹിക്കുന്നത്. സിപിഎമ്മുമായി സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ ബിജെപി തയ്യാറാണെന്ന് എം.ടി.രമേശ് കൂട്ടിച്ചേര്‍ത്തു.
ബിജെപി ഉദുമ മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് പി.ആര്.സുനില്‍, ബിജെപി ജില്ലാ കമ്മറ്റി അംഗം ശ്രീധരന് കാരാക്കോട് എന്നിവര്‍ സംബന്ധിച്ചു. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ബാബുരാജ് സ്വാഗതവും ട്രഷറര്‍ ബാലകൃഷ്ണന് എടപ്പണി നന്ദിയും പറഞ്ഞു.
ബിജെപി കുണ്ടംകുഴിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.രമേശ് സംസാരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: