കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന നിരന്തരമായ അക്രമം ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് ആശങ്ക. തിരുവോണനാളില്‍ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും സിപിഎം ക്രിമിനല്‍ സംഘം തകര്‍ത്ത വീടുകള്‍ കഴിഞ്ഞ ദിവസം ബിജെപി എംപി ഓംബിര്‍ളയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. സിപിഎം അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ വിറളിപൂണ്ട് സംഘര്‍ഷം വ്യാപകമാക്കുന്നതിന് ബിജെപിയുടെ എംപിമാര്‍ തന്നെ സ്ഥലത്തെത്തുന്നുവെന്ന തെറ്റായ വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വന്നിരുന്നു. കണ്ണൂരില്‍ നിരന്തരമായി സിപിഎം നടത്തുന്ന അക്രമ പരമ്പരകള്‍ ദേശീയശ്രദ്ധയാകര്ഷിച്ചാല് പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം. ബിജെപിയുടെ ഉന്നത നേതൃത്വം സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ അതിനെ പ്രതിരോധിച്ച് തങ്ങളുടെ കിരാത പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് മറച്ച് വെക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്.
സിപിഎം അക്രമത്തെ തുറന്ന് കാട്ടാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ജനകീയക്കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഏറെ മാധ്യമ ശ്രദ്ധനേടിയ കൂട്ടായ്മ ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്തത്. ഇതിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ പരിപാടി സംഘടിപ്പിച്ചെങ്കിലും പാര്ട്ടിക്കാര് പോലും ഇതിനെ ഗൗനിച്ചില്ല. സിപിഎം അക്രമത്തിനെതിരെ ബിജെപി നടത്തിയ പരിപാടി വ്യാപകമായ ജനശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ സിപിഎമ്മിന്റെ പരിപാടിയെ ജനങ്ങള്‍ അവഗണിച്ചതില്‍ പാര്‍ട്ടി നേതൃത്വം കടുത്ത ആശങ്കയിലാണ്. സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അക്രമത്തില്‍ ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. കേവലം അക്രമികളുടെ കൂട്ടമായി മാറിയ സിപിഎമ്മിന്റെ വികൃതമുഖം പൊതുസമൂഹത്തില്‍ നിന്ന് മറച്ച് വെക്കാനുള്ള വൃതാവ്യായാമമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്.
ദേശീയ തലത്തില്‍ സിപിഎമ്മിന്റെ പ്രസക്തി ഏറെക്കുറെ നഷ്ടമായിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന പശ്ചിമ ബംഗാളില്‍ പാര്‍ട്ടി ഏറെക്കുറെ നാമാവശേഷമായിക്കഴിഞ്ഞു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയുടെ വലിപ്പം പോലുമില്ലാത്ത ത്രിപുരയില്‍ മാത്രമാണ് പാര്‍ട്ടി അധികാരത്തിലുള്ളത്. അരുവിക്കര ഉപതിരഞ്ഞെടുപ്പോടെ കേരളവും ബംഗാളിന്റെ പാതയിലാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. അണികളെ ഏത് കുതന്ത്രത്തില്‍ കൂടിയാണെങ്കിലും കൂടെ നിര്‍ത്താനുള്ള അവസാന ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ കണ്ണൂരില്‍ സിപിഎം നടത്തുന്ന വ്യാപക അക്രമം. നിരന്തരമായ അക്രമത്തില്‍ കൂടി എതിരാളികളെ ഭയപ്പെടുത്തി കൂടെ നിര്‍ത്താമെന്ന വ്യാമോഹത്തിലാണ് സിപിഎം നേതൃത്വം നിന്തരമായി അക്രമം നടത്തുന്നത്. എന്നാല്‍ സമാനതകളില്ലാത്ത രാഷ്ട്രീയ അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം ജനസമക്ഷം തുറന്ന് കാട്ടാനാണ് സംഘപരിവാര്‍ സംഘടനകളുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: