വിളപ്പില്‍ശാല: ആറംഗസംഘം വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് വീട്ടമ്മയെ മര്‍ദിച്ചു. സംഘ തലവനെ പോലീസ് സാഹസികമായി പിടികൂടി. ഇന്നലെ അര്‍ധ രാത്രി കാവിന്പുറത്താണ് വീടുകയറി അക്രമം നടന്നത്. കാവിന്‍പുറം വഞ്ചിയൂര്കോണം രമേഷ് ഭവനില്‍ കുമാരി(56)ക്കാണ് മര്‍ദനമേറ്റത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസിനെ കണ്ട് അക്രമികള്‍ ചിതറിയോടി. പിന്നാലെ പാഞ്ഞ പോലീസ് അക്രമികളില്‍ ഒരാളെ പിടികൂടി. കാവിന്‍പുറം ഹൗസിംഗ് ബോര്‍ഡ് കോളനി റോഡില്‍ വിശാഖത്തില് നന്ദു എന്നു വിളിക്കുന്ന വിപിന്‍ (20) ആണ് മാരകായുധങ്ങളുമായി പോലീസ് പിടിയിലായത്.
കുമാരിയുടെ മകന് രമേഷും വിപിനും തമ്മില്‍ നിരന്തരം വഴക്കും തമ്മില്‍ തല്ലും നടക്കാറുണ്ട്. കഴിഞ്ഞ ദിവസവും ഇവര്‍ തമ്മില്‍ അടിപിടി ഉണ്ടായി. ഇന്നലെ രാത്രി 11.30 ഓടെ വിപിനും കൂട്ടാളികളും മാരകായുധങ്ങളുമായി രമേഷിനെ വധിക്കുകയെന്ന ഉദ്ദേശത്തോടെ എത്തുകയായിരുന്നു. എന്നാല്‍ ഇന്നലെ രമേഷ് വീട്ടിലില്ലായിരുന്നു. അരിശം മൂത്ത അക്രമി സംഘം കുമാരിയെ വീടിനുള്ളിലിട്ട് ഗുരുതരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുമാരി വിളപ്പില്‍ശാല ആശുപത്രിയില്‍ ചികിത്സയിലാണ്. കാവിന്‍പുറം മേഖലയില്‍ ചാരായ കച്ചവടം വ്യാപകമായിരുന്നു. അടുത്ത കാലത്ത് പോലീസ് റെയ്ഡ് ശക്തമാക്കിയതോടെ കച്ചവടം പലരും മതിയാക്കി. സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും വിളപ്പില്‍ശാല എസ്ഐ ഹേമന്ദ് കുമാര്‍ പറഞ്ഞു. ഗ്രേഡ് എസ്ഐ ശശികുമാര്‍, സിപിഒമാരായ മോനി രാജ്, ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: