ഹരിപ്പാട്: മഹാകവി കുമാരനാശാന്‍ സ്മാരക ജലോത്സവ സമിതിയുടെ നാല്‍പ്പതാമത് ജലോത്സവം നാളെ പല്ലനയാറ്റില്‍ നടക്കും. ഉച്ചയ്‌ക്ക് 1.30ന് ആശാന്‍ സ്മാരകത്തില്‍ പുഷ്പ്പാര്‍ച്ചന, തുടര്‍ന്ന് ജലഘോഷയാത്ര, മാസ്ഡ്രില്‍, രണ്ടിന് പതാക ഉയര്‍ത്തല്‍. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. ജെസിഐ യുടെ മുന്‍ വേള്‍ഡ് പ്രസിഡന്റ് ഷൈന്‍.ടി. മത്സരവള്ളങ്ങള്‍ക്കുള്ള സ്‌പോണ്‍സര്‍ തുക കൈമാറും. കെ.സി. വേണുഗോപാല്‍ എംപി ഫഌഗ് ഓഫ് ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ സമ്മാനദാനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാ ഹരി, സുവനീര്‍ പ്രകാശനവും നിര്‍വ്വഹിക്കും.
ശ്രീനാരായണ ധര്‍മ്മവേദി ജനറല്‍സെക്രട്ടറി ഡോ. ബിജു രമേശ് ഗ്രാന്റ് വിതരണം ചെയ്യും. ധര്‍മ്മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അദ്ദേഹത്തിന്റെ മകന്‍ ശബരി ഗോപാലന്റെ സ്മരണയ്‌ക്കായി ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണക്കപ്പ് ജലോത്സവ സമിതിക്ക് കൈമാറും. കഴിഞ്ഞകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ജലോത്സവ സമിതിയും ജെസിഐ ചേപ്പാട് ചാപ്റ്ററും സംയുക്തമായിട്ടാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
















