പറമ്പില്‍ ബസാര്‍: വിദ്യാര്‍ത്ഥികളെ വായനയുടെ ലോകത്തേക്ക് നയിച്ച് പറമ്പില്‍ക്കടവ് എം.എ.എംയുപിസ്കൂളിലെ കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂടാരം. അക്ഷരക്കൂടാരത്തിന്റെ എംബ്ലവും സ്കൂളിന്റെ പേരും ആലേഖനം ചെയ്ത വെളുത്ത ബനിയനും ഫോട്ടോ പതിച്ച ബാഡ്ജും ധരിച്ച് 3 മുതല്‍ 7 വരെ ഡിവിഷനുകളിലെ തെരഞ്ഞെടുക്കപ്പെട്ട 80 കുട്ടികള്‍ അടങ്ങുന്ന കുട്ടികളുടെ നേതൃത്വമാണ് സ്വന്തം ക്ലാസ്സിലേയും ഒപ്പം വിദ്യാലയത്തിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എം.ടി.വാസുദേവന്‍ നായരാണ് അക്ഷരക്കൂടാരത്തിന്റെ ലൈബ്രറി ഉദ്ഘാടനംചെയ്തത്.വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല രക്ഷിതാക്കള്‍ക്കും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും ലൈബ്രറിയില്‍ നിന്ന് പുസ്തകവിതരണം ആരംഭിച്ചു. ക്വിസ്സ് മത്സരങ്ങള്‍, വായനാമത്സരം, വായനകുറിപ്പുകള്‍ തയ്യാറാക്കല്‍, കഥകള്‍ അവതരിപ്പിക്കല്‍, കവിത കേള്‍ക്കല്‍, സിനിമാ-ചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററികള്‍, അഭിമുഖങ്ങള്‍, സാംസ്കാരിക പഠനയാത്രകള്‍, ക്യാമ്പുകള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ക്കാണ് അക്ഷരക്കൂടാരം നേതൃത്വം നല്‍കുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറി സയന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ അക്ഷരക്കൂട്ടുണ്ട്. ലൈബ്രറി പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷം കോഴിക്കോട് ഡയറ്റ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ 5 മികച്ച് ലൈബ്രറികളെ തിരഞ്ഞെടുത്തതില്‍ ഉള്‍പ്പെട്ടതാണ് അക്ഷരക്കൂടാരം.അക്ഷരക്കൂടാരത്തിന്റെ ഭാരവാഹികളായ അമര്റോഷന്, കെ.പി. (സെക്രട്ടറി) അഭയ കെ.വി. (പ്രസിഡന്റ്), എന്നിവരും ഷിഫ മറിയം എന്‍.സി (സ്കൂള്‍ ലീഡര്‍) എന്നിവരടങ്ങുന്ന കമ്മറ്റിയും ലൈബ്രറി കണ്‍വീനര്‍ സെഡ്. എ.സിമി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: