ചീക്കല്ലൂര്‍: ചീക്കല്ലൂര്‍ യുവമോര്‍ച്ച സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ കൂടോത്തുമ്മല്‍ അങ്ങാടിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണാഘോഷം നടത്തി. മാവേലിയും സംഘവും വാദ്യഘോഷങ്ങളുടെയും പുലികളുടെയും അകമ്പടിയോടെ ആടിപ്പാടി വീടുകള്‍ സന്ദര്‍ശിച്ചു. പൂക്കളങ്ങള്‍ വിലയിരുത്തി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി ഷൂട്ടൗട്ട്, കാരംസ്, ബലൂണ്‍ പൊട്ടിക്കല്‍, കസേരകളി, രസകരമായ വാഴകയറ്റം, എന്നീ വിവിധ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് മൊമന്റോയും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. സമാപനമായി സാംസ്‌കാരിക സമ്മേളനം ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍. കെ. സദാനന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബി.ജെ.പി. കണിയാമ്പറ്റഗ്രാമപഞ്ചായത്ത് പ്രസിഡണ്ട അനന്തന്‍ കാനഞ്ചേരി,പി.എന്‍. പത്മനാഭന്‍, കെ. വാസുദേവന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പടിക്കല്‍ ശിവദാസന്‍, കെ.ജി. സുരേഷ്ബാബു, എം. ഈശ്വരന്‍, എം.ടി. വിജയരാഘവന്‍, അരുണ്‍ ദാസ്, അഭിജിത്ത്, ഷിജില്‍ ലാല്‍, സുനില്‍ പൊങ്ങിനി, രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: