പനമരം: കണിയാമ്പറ്റ പഞ്ചായത്തിലെ താഴെ വരദൂരില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനയുടെ വിളയാട്ടം. നെയ്ക്കുപ്പ വനമേഖലയില്‍ നിന്നാണ് താഴെ വരൂദില് ഒറ്റയാന് എത്തിയത്. കാവടം പുഴയും വരദൂര്‍ പുഴയും കടന്നാണ് കാട്ടാനയെ എത്തിയതെന്ന് കരുതുന്നു. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന റസാഖിന്റെ കാറ് ആക്രമിച്ച ആന കപ്പ, വാഴ, കമുക്, പ്ലാവ് കൃഷികള്‍ എന്നിവ ഭാഗികമായി നശിപ്പിച്ചു.
നായ്ക്കളുടെ കുരയും, ആനയുടെ ചിന്നംവിളിയും കേട്ടാണ് പരിസരവാസികള്‍ ഉണര്‍ന്നത്. ഇതിനിടയില്‍ ചൗങ്ങേരി കോളനിയിലെ സുരേന്ദ്രന്റെ വീട് ആന ഭാഗികമായി തകര്‍ത്തു. ഇതിന് ശേഷം ആന കരണി കല്ലാട്ട് ഡോ. ശീതളനാഥന്റെ തോട്ടത്തില്‍ രണ്ട് മണി വരെ നിലയുറപ്പിച്ചു. റേഞ്ച് ഓഫീസര്‍ രഞ്ജിത്കുമാര്‍, തഹസില്‍ദാര്‍ കതിര്വടി വേലു, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബാബുരാജ്, നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫീസര്‍ മുസ്തഫ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് അധികൃതര്‍ കരണയില് ക്യാംപ് ചെയ്യുന്നുണ്ട്. നാല് മണിയോടെ തോട്ടത്തില്‍ നിന്നും പുറത്തുകടന്ന ആന കരണിയിലെ പള്ളിവക മൈതാനിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
നീണ്ട ഇടവേളക്ക് ശേഷം കാട്ടാനശല്യം വീണ്ടും പ്രദേശത്ത് രൂക്ഷമായിരിക്കുകയാണ്. നെയ്ക്കുപ്പ വനമേഖലയില്‍ നിന്നും ജനവാസകേന്ദ്രങ്ങളിലേക്ക് കാട്ടാനയിറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നെയ്ക്കുപ്പ വനമേഖലയില്‍ നിന്നും വരദൂര്‍, കരണി എന്നീ പ്രദേശങ്ങളിലേക്ക് കിലോമീറ്ററുകളോളം ദൂരം താണ്ടി കാട്ടാന ആദ്യമായാണ് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: