മുഹമ്മ: കുളത്തില്‍ വീണുമരണത്തോട് മല്ലടിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവിനെ രക്ഷപെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നാടിന്റെ ആദരം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 4-ാം വാര്‍ഡ് പൊക്ലാശ്ശേരി തെക്കേമച്ചുങ്കല്‍ മന്‍മഥന്റെയും ഗീതയുടെയും മകനായ അമല്‍കുമാര്‍(16) ആണ് തമിഴ്‌നാട് സ്വദേശിയെ രക്ഷപെടുത്തിയത്. തിരുനല്‍വേലി സ്വദേശിയായ ഷാരൂഖാന്‍(21)ആണ് ക്ഷേത്രക്കുളത്തില്‍ വീണു അപകടത്തില്‍പെട്ടത്. കൂടിനിന്നവര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ അമല്‍കുമാര്‍ ആഴമുള്ള കുളത്തിലേയ്‌ക്ക് ചാടി രക്ഷപെടുത്തുകയായിരുന്നു. കണിച്ചുകുളങ്ങര വി എച്ച്എസ്എസിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയാണ് അമല്‍കുമാര്‍.
സംഭവം അറിഞ്ഞതോടെ കണിച്ചുകുളങ്ങര ഗേള്‍സ്-ബോയ്‌സ് ഹൈസ്‌കൂളുകള്‍,പൊക്ലാശ്ശേരി ദേവസ്വം, കുടുബശ്രീ പ്രവര്‍ത്തകര്‍, കൂട്ടുങ്കല്‍ കുടുംബ ട്രസ്റ്റ്, മാരാരിക്കുളം ജനമൈത്രി പോലീസ്, ശ്രീബാലഭദ്ര വൈഎസ്എസ്, നിരവധി സാമൂഹ്യ സംഘടനകള്‍ അമല്‍കുമാറിന് സ്വീകരണം നല്‍കി. കണിച്ചുകുളങ്ങര വിഎച്ച്എസ്എസില്‍ നല്‍കി.
സ്വീകരണത്തില്‍ സ്‌കൂള്‍ മാനേജര്‍ കെ. കെ. മഹേശന്‍, പ്രിന്‍സിപ്പള്‍ ലിഡഉദയനും ജനമൈത്രി പോലീസിന്റെ സ്വീകരണ യോഗത്തില്‍ സിഐ കെ. ജി. അനീഷ്, ചേര്‍ത്തല ഡിവൈഎസ്പി പ്രസാദ്, എസ്‌ഐ ശ്രീകാന്ത്മിശ്ര എന്നിവരും പങ്കെടുത്തു.
















