പാഴൂര്‍ പടിപ്പുര പ്രശ്നംവയ്ക്കുന്നതിന് പണ്ടേ പ്രസിദ്ധമാണ്. എന്തിനും അവിടെചെന്നാല്‍ പരിഹാരം കാണുമെന്നാണ് വിശ്വാസം. എറണാകുളം ജില്ലയിലെ പിറവത്തിനടുത്താണ് പാഴൂര്‍. പരമ്പരയാല്തന്നെ അവിടെ പ്രസിദ്ധന്മാര് ഉണ്ടായിരുന്നു. അന്യനാടുകളില്‍നിന്നും ഒട്ടേറെപ്പേര്‍ പടിപ്പുരയില്‍ പ്രശ്നത്തിന് വന്നിരുന്നു. വാമൊഴിയായി പറഞ്ഞ്കേള്ക്കുന്ന കഥകള്‍തന്നെ അവിടുത്തെ പ്രചാരംവര്ദ്ധച്ചിരുന്നു. ഒരുകാലത്ത് ഏതോനാട്ടില്നിന്നും വന്ന നമ്പൂതിരി പടിപ്പുരയില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിനെ ചില ചെറിയ തടസങ്ങള്‍ പറഞ്ഞ് നാളെവന്നാല്‍ നമുക്ക് നോക്കാം എന്നുപറഞ്ഞ് തിരിച്ചയച്ചു.
ശുദ്ധനായ അദ്ദേഹത്തിന് ആ നാട് അത്രപരിചയമില്ലായിരുന്നു. അടുത്തുകണ്ട അമ്പലത്തില്‍ തന്നെ ചെന്നെത്തി. കുളിതേവാരം എന്നിവകഴിച്ചു അന്ന് മേല്ശാന്തിക്കൊപ്പമാണ് അന്തിയുറങ്ങിയത്. അപരിചിതമായ സ്ഥലമായതിന്നാല് ഉറക്കം വന്നില്ല. താന്‍ ചെന്നെത്തിയ അതിമനോഹരമായ ആപ്രദേശത്തെതന്നെ മനസ്സില്‍ കണ്ടു. അതിസുന്ദരമായ പുഴ. അതിനടുത്തെ അതിശോച്യാവസ്ഥയില് കിടക്കുന്ന ശിവക്ഷേത്രം.
എന്തുതന്നെയായാലും ക്ഷേത്രം നന്നായിതന്നെ പണിതീര്‍ക്കണം. അങ്ങനെ ഓരോന്നുചിന്തിച്ച് ഉറങ്ങിപ്പോയി. പിറ്റേന്ന് പുലര്‍കാലത്തുതന്നെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭഗവാനോട് ഉള്ളുതുറന്ന് പ്രാര്‍ത്ഥിച്ചു. മനസ്സിലെ സ്വപ്നങ്ങള്‍ താമസിയാതെ തന്നെ നടപ്പിലാക്കിക്കൊള്ളാമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
താമസിയാതെ തന്നെ കണിയാനെ ചെന്നുകണ്ടു. കണിയാന് ഞെട്ടിപ്പോയി കാരണം ഇന്നലെ തന്നെ വന്നുകണ്ട ആ വിപ്രവര്യന്‍ വിഷം തീണ്ടിമരിക്കേണ്ടതായിരുന്നു. അതാണ് മനപ്പൂര്‍വ്വം ഇന്നലെ ഒഴിവാക്കിവിട്ടത്. ഇന്നലെ ചെന്നെത്തിയസ്ഥലവും, ചിന്തകളും എന്തൊക്കെയെന്ന് ചോദിച്ചറിഞ്ഞു. ശിവക്ഷേത്രത്തിലെ ദര്‍ശനവും അമ്പലത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായി അമ്പലം പുതുക്കിപ്പണിയാമെന്ന് നിശ്ചയിച്ചതും കണിയാനോട് തുറന്നു പറഞ്ഞു. ഇനിയൊന്നും പറയാനില്ല. ധൈര്യമായി അമ്പലത്തിന്റെ പണിതുടങ്ങിക്കോളൂ, അങ്ങയുടെ കാലം നന്നാവാന്‍ പോകുകയാണ്. ഇന്നലെ വിഷംതീണ്ടിമരിയ്ക്കേണ്ടതായിരുന്നു അങ്ങ്. അതാണ് ഞാന്‍ ഇന്നലെ ഒഴിവാക്കിവിട്ടത്.ക്ഷേത്രത്തിന്റെ നിര്മ്മാണതീരുമാനമാണ് അങ്ങ്രക്ഷപ്പെടാന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: