Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഴക്കുറവ് :വയനാടന്‍ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍ 

Janmabhumi Online by Janmabhumi Online
Aug 31, 2015, 03:29 pm IST
in Wayanad
FacebookTwitterWhatsAppTelegramLinkedinEmail
മാനന്തവാടി : മഴക്കുറവ് വയനാടന്‍ നെല്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി.വൈകി ലഭിച്ച മഴയില്‍ കൃഷി ഇറക്കിയ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരാണ് നാട്ടി കഴിഞ്ഞതോടെ പ്രതിസന്ധിയിലായത്.ആദിവാസികള്‍ കൂട്ടത്തോടെ നെല്‍കൃഷിയിലേക്ക് ഇറങ്ങിയതും ശ്രദ്ധേയമാണ.്കഴിഞ്ഞ സീസണില്‍ ലഭിച്ചതിന്റെ പകുതി മഴ മാത്രമാണ് ഇക്കൊല്ലം ലഭിച്ചത്.ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ പാടം കരിഞ്ഞുണങ്ങും.കൃഷിപ്പണിക്കാരില്‍നിന്നു കൃഷിക്കാരായി പണിയ സമുദായത്തിനും പരിവര്‍ത്തനം.വയനാട്ടിലെ ആദിവാസി ജനസംഖ്യയില്‍ ഏകദേശം 70 ശതമാനം വരുന്ന പണിയ സമുദായത്തിന്റെ സാമൂഹികാന്തസ് അന്യന്റെ പാടത്തും പറമ്പിലും കൂലിപ്പണി ചെയ്യുന്ന കൂട്ടര്‍ എന്ന നിലയില്‍നിന്നു കൃഷിക്കാര്‍ എന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് ഈ  സമുദായം. വയല്‍ പാട്ടത്തിനും പങ്കിനുമെടുത്ത് നെല്‍കൃഷി നടത്തുന്ന പണിയ കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. ചില കോളനികളിലെ കുടുംബങ്ങള്‍ കരയും നിലവും പാട്ടത്തിനെടുത്ത് ഇഞ്ചി, വാഴ, ചേന കൃഷികളും ചെയ്യുന്നുണ്ട്. വിയര്‍പ്പിന്റെ വില കള്ളടിച്ചുതീര്‍ക്കുതുമൂലം ഉണ്ടാകുന്ന ആപത്ത് തിരിച്ചറിഞ്ഞ പണിയരില്‍ സാമ്പാദ്യശീലവും നാമ്പിടാന്‍ തുടങ്ങിയിട്ടുണ്ട്.മഴക്കുറവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി ഭൂവുടമകളില്‍നിന്നു അര ഏക്കര്‍ മുതല്‍ ഒരേക്കര്‍ വരെ വയല്‍ പങ്കിനെടുത്താണ്  പണിയ കുടുംബങ്ങളുടെ നെല്‍കൃഷി. വിളവിന്റെ നേര്‍പകുതി ഉടമയ്‌ക്ക് നല്‍കാമെന്ന വ്യവസ്ഥയിലാണ് വയല്‍  പങ്കുകൃഷിക്കെടുക്കുന്നത്. നിലത്തിനു പുറമേ വിത്തും വളവും ഉടമ നല്‍കും.  വിളവെടുപ്പ് ചെലവിന്റെ പകുതിയും വഹിക്കും.  അധ്വാനമാണ് കൃഷിയില്‍  പങ്കുകാരന്റെ മുടക്കുമുതല്‍. കാലാവസ്ഥ ചതിക്കാതിരിക്കുകയും ചാഴിയും മുഞ്ഞയും അടക്കം രോഗങ്ങള്‍ കീഴടക്കാതിരിക്കുകയും ചെയ്താല്‍ നിലം ഉടമയ്‌ക്കും പങ്കുകാരനും ലാഭകരമാണ് കൃഷി. പണിക്ക് ആളെ കിട്ടാതെ വയല്‍ തരിശിടേണ്ട ഗതികേട് നിലം ഉടമയ്‌ക്ക് ഒഴിവാകും. പങ്കുകാരനും കുടുംബത്തിനും മാസങ്ങളോളം കുത്തരിച്ചോറുണ്ണാന്‍ അവസരമാകും. വീട്ടാവശ്യത്തിനു കഴിച്ചുള്ള നെല്ലും വൈക്കോലും വില്‍ക്കുന്നതിലൂടെ നാല് പുത്തനും കൈയിലെത്തും. കൃഷിയിടങ്ങളില്‍ കൂലിപ്പണി മാത്രം ചെയ്തിരുന്ന പണിയര്‍ സമീപകാലത്താണ് പങ്കുകൃഷിയല്‍ തത്പരരായത്. പണിയസ്ത്രീകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഭാഗമായതാണ് ഒരളവോളം ഇതിനു വഴിയൊരുക്കിയത്. കുടുംബത്തിലെ സ്ത്രീകളുടെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധം അലസത വെടിയാനും പങ്കുകൃഷി ചെയ്യാനും  പുരുഷന്മാര്‍ക്ക്  പ്രോത്സാഹനമാകുകയാണ്. പങ്കിനെടുത്ത വയലില്‍ കുടുംബസമേതം ഇറങ്ങിയാണ് പണിയരുടെ കൃഷി. പൊതുവേ കൂലിപ്പണി ലഭിക്കാത്ത ഞായറാഴ്ചകളിലാണ്  പണിയ കുടുംബങ്ങള്‍ പങ്കിനെടുത്ത പാടത്തെ പണിക്ക് ഇറങ്ങുന്നത്.  പാടത്ത് തൂമ്പകൊണ്ടുള്ള പണികളാണ് പുരുഷന്മാര്‍ ചെയ്യുന്നത്. വിത്തേറും അവര്‍ നടത്തും. സ്ത്രീകള്‍ക്കാണ് ഞാറുപറിയും നാട്ടിയും അടക്കം കൊയ്‌ത്തുവവരെയുള്ള ജോലികളുടെ ഉത്തരവാദിത്തം. വിളവെടുപ്പ്കാലജോലികള്‍ക്ക് ആണും പെണ്ണും കൈകോര്‍ക്കും. വയല്‍ പങ്കിനെടുത്ത് കൃഷി ചെയ്യുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണെന്ന് പുല്‍പള്ളി അരിയക്കോട് പണിയ കോളനിയിലെ ചാതി പറഞ്ഞു. ഇത് രണ്ടാം തവണയാണ് കോളനിക്കടുത്തുതന്നെയുളള ചെട്ടി കുടുംബത്തില്‍നിന്നു പങ്കിനെടുത്ത അര ഏക്കര്‍ പാടത്ത് ചാതിയുടെ കൃഷി. കഴിഞ്ഞ തവണ കൃഷി ലാഭകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അരീക്കോട് കോളനിയിലെ മറ്റു കുടുംബങ്ങളും പങ്കുകൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വെള്ളംതിരിക്കല്‍, പന്നികാവല്‍ തുടങ്ങിയ ജോലികളും ഉത്തരവാദിത്തത്താടെ ചെയ്യുമെന്ന ഉറപ്പിലാണ് ഭൂവുടമകള്‍ പണിയര്‍ക്ക് പാടം പങ്കുകൃഷിക്ക് നല്‍കുന്നത്. ഏക്കറിനു നാലും അഞ്ചും ക്വിന്റല്‍ നെല്ല് പാട്ടം പറഞ്ഞ് പാടമെടുത്ത് കൃഷിയിറക്കുന്നവരും പണിയര്‍ക്കിടയിലുണ്ട്. ശാരീരിക ലക്ഷണങ്ങളില്‍ നീഗ്രോകളുമായി സാജാത്യം പുലര്‍ത്തുന്നവരാണ് പണിയര്‍.  കേരളത്തിലെ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലുമാണ്  ഇക്കൂട്ടരുള്ളത്. കൃഷിപ്പണിക്കാരില്‍നിന്നു കൃഷിക്കാരായുള്ള മാറ്റത്തെ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് പീപ്പ്  പറയുന്നു.
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

Kerala

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

Kerala

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

Kerala

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

India

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

പുതിയ വാര്‍ത്തകള്‍

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies