വണ്ടൂര്‍: വണ്ടൂര്‍ നഗരം മോഡികൂട്ടുന്നു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് സ്റ്റേഷന് റോഡിന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന കസ്റ്റഡി വാഹനങ്ങള്‍ നീക്കം ചെയ്തു. നഗരം മോഡികൂട്ടുന്നതോടെ വണ്ടൂരിന് പുതിയമുഖം കൈവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടൗണ്‍ ജംഗ്ഷന് മുതല്‍ കരുണാലയപടി വരെയുള്ള റോഡ് നാലുവരിയാക്കാനാണ് പദ്ധതി. ഇതിനായി വണ്ടൂര്‍ പിഡബ്ല്യൂഡി എഞ്ചിനീയര്‍ വണ്ടൂര്‍ സിഐക്ക് നല്കിയ കത്തിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: