പെരിന്തല്‍മണ്ണ: റോഡില്‍ കോഴി മാലിന്യം തള്ളുന്നത് പെരിന്തല്‍മണ്ണയില്‍ പതിവാകുന്നു. തിരുവോണ നാളിലും കോഴിമാലിന്യം തള്ളി ജനത്തെ ദുരിതത്തിലാക്കി സാമൂഹിക വിരുദ്ധര്‍.
പുഴക്കാട്ടിരി ഭാഗത്ത് 50ലധികം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് ഏതാണ്ട് 200 ചാക്ക് കോഴി മാലിന്യം തള്ളിയത്. ഇത് കാരണം തിരുവോണം ആഘോഷിക്കാനാകാതെ നാട്ടുക്കാര് ഭൂരിതത്തലായി. ജില്ലയുടെ പല സ്ഥലങ്ങളിലും കോഴിമാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പലയിടത്തും ജനങ്ങള്‍ തന്നെ രാത്രിയില്‍ ഒളിച്ചിരുന്ന് ഇത്തരക്കാരെ പിടികൂടുകയാണ് പതിവ്. പുഴക്കാട്ടിരിയില്‍ മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കൊളത്തൂര്‍ പോലീസ് സ്ഥലത്തെത്തി. ഏറെസമയം നാട്ടുക്കാരും പോലീസും തമ്മില്‍ തര്‍ക്കവും ഉണ്ടായി. ഇതിന് മുമ്പും ഇവിടെ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. നഗരത്തിലെ കോഴിക്കടകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന കരാറുകാര്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇവ നിക്ഷേപിക്കുകയാണ്.
ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നും ഇതിനെതിരെ പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ സംഘടിച്ച് പോലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയാല്‍ ഒരുപരിധിവരെ ഇത് തടയാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അല്ലാത്തപക്ഷം ഇതിനെതിരെ എല്ലാ വിഭാഗം ആളുകളെയും സംഘടിപ്പിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: