കാഞ്ഞങ്ങാട്: പരപ്പ കുണ്ടുകൊച്ചി പരപ്പച്ചാല്‍ റോഡിനോട് അധികൃതര്‍ക്ക് അവഗണന. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി മാറിയിട്ട് വര്‍ഷങ്ങള്‍. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് പ്രസ്തുത റോഡ് സ്ഥിതി ചെയ്യുന്നത്. ഏഴ് വര്‍ഷത്തിലധികമായി ഈ റോഡ് ടാര്‍ ചെയ്തിട്ട്.
നൂറിലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന റോഡാണിത്. വീതിയും കുറവാണ്. രണ്ടു വാഹനങ്ങള്‍ക്ക് ഒരേ സമയം ഈ റോഡിലൂടെ കടന്നുപോകാന്‍ പറ്റില്ല. പുതുതായി നിര്‍മ്മിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിലേക്കുളള ഏക റോഡും ഇതു തന്നെയാണ്.
എത്രയും വേഗം പരപ്പ-കുണ്ടുകൊച്ചി-പരപ്പച്ചാല്‍ റോഡ് വീതി കൂട്ടി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പരപ്പ കുണ്ടുകൊച്ചി പരപ്പച്ചാല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: