കാസര്‍കോട്: പട്ടികജാതി യുവതി യുവാക്കള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കി മികച്ച ജീവിതത്തിന് പ്രാപ്തരാക്കുന്നതിന് നിരവധി കോഴ്സുകളുമായി പട്ടികജാതി വികസന വകുപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രത്യേക ഘടക പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ ആവിഷ്കരിച്ചത്. മൂന്ന് മാസവും പത്ത് മാസവും ദൈര്‍ഘ്യമുള്ള കോഴ്സുകളാണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പഠിതാക്കള്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റും നല്‍കും.
ജില്ലയിലെ പട്ടികജാതി യുവതിയുവാക്കള്‍ക്ക് പെരിയ ഗവണ്മെന്റ് പോളിടെക്നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലാണ് പരിശീലനം നല്‍കുന്നത്. മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഓട്ടോകാഡ് പരിശീലനത്തിന് 10ാം തരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആഴ്ചയില്‍ അഞ്ച് ദിവസം എന്ന ക്രമത്തിലാണ് 20 പേര്‍ക്കുള്ള കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് മാസം ദൈര്‍ഘ്യമുള്ള ടൈലറിംഗ് ആന്റ് ഗാര്‍മെന്റ് മെയ്ക്കിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ ്വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് എന്നീ കോഴ്സുകളും നല്‍കും. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് കോഴ്സ് അവധി ദിവസങ്ങള്‍ ഒഴികെ ഒന്നര മണിക്കൂര്‍ എന്ന ക്രമത്തിലാണ് സംഘടിപ്പിക്കുന്നത്. 10 മാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്ക് വയറിംഗ് കോഴ്സുകളും പട്ടികജാതി വികസന വകുപ്പ് നല്കുന്നു. ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാണ് നടത്തുക.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റ് നല്കി വിവിധ സാങ്കേതിക മേഖലയില്‍ സ്വയംതൊഴില്‍ നേടുന്നതിന് പ്രാപ്തരാക്കുന്നു. ഈ കോഴ്സുകളില്‍ പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എസ് എസ്് എല്‍ സി ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11ന് പെരിയ പോളിടെക്നിക് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 22234020, 04994256162.
പ്രതികരിക്കാൻ ഇവിടെ എഴുതുക: