കാസര്‍കോട്: ബിജെപി പ്രവര്‍ത്തകരെ വധിക്കാന്‍ ആയുധങ്ങളുമായി സംഘടിച്ച് ആസുത്രണം ചെയ്യുകയും സംഘര്‍ഷത്തില്‍ അക്രമിസംഘത്തില്‍പ്പെട്ട സിപിഎം പ്രവര്‍ത്തകനായ ക്രിമിനല്‍ മരിക്കാനിടയാവുകയും ചെയ്തതിന്റെ ഉത്തരവാദിത്വം സിപിഎം നേതൃത്വത്തിനാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു.
വസ്തുത ഇതായിരിക്കെ ബിജെപിക്കും ആര്എസ്സ്എസ്സിനുമെതിരായി കള്ള പ്രചരണങ്ങള്‍ നടത്തുന്ന സിപിഎമ്മിന്റെ കാപട്യം ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണം. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും പാര്‍ട്ടി മാറി ബിജെപിയിലേക്ക് വരുന്ന പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ സംഘടനാ സ്വാതന്ത്യം നിഷേധിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ജില്ലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണം. ജില്ലയില്‍ വ്യാപകമായ അക്രമണം അഴിച്ച് വിട്ട് സിപിഎമ്മില്‍ നിന്നുള്ള അണികളുടെ കൊഴിഞ്ഞ് പോക്ക് തടയാനുള്ള ശ്രമങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
കായക്കുന്ന് സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി സിപിഎം ഗൂഡാലോചന പുറത്ത് കൊണ്ടുവരണം. ക്രിമിനല്‍ സംഘങ്ങള്‍ക്ക് മദ്യവും ലഹരിവസ്തുക്കളും നല്‍കിയാണ് സിപിഎം അക്രമണത്തിന് പ്രേരണ നല്‍കുന്നത്. ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ നിരപരാധിയായ അട്ടകണ്ടം പുഷ്പരാജിനെ വധിക്കാന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
രാഷ്ട്രീയ മുതലെടുപ്പിനായി മനുഷ്യത്വ രഹിതമായ നടപടികള്‍ സിപിഎം അവസാനിപ്പിക്കണം. ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമണങ്ങളാണ് സിപിഎം നടത്തിയത്. പോലീസ് ഇക്കാര്യത്തില്‍ നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: