കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഏതാനും ദിവസങ്ങളായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ സിപിഎം നടത്തി വരുന്ന ആക്രമണം തുടരുന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ. രഞ്ജിത്തിന്റെ ചാലാട് പള്ളിയാംമൂലയിലെ ശിവപുരം എന്ന വീടിനു നേരെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ 1.50 ഓടെയാണ് രണ്ട് ബൈക്കുകളിലായി എത്തിയ സിപിഎം സംഘം ബോംബേറ് നടത്തിയത്. ബോംബേറില്‍ വീടിന്റെ ചുമരുകള്‍ക്ക് വിളളല്‍ വീണു. രണ്ട് ബോംബുകളാണ് ആക്രമണ സംഘം വീടിനു നേരെ എറിഞ്ഞത്.
ജില്ലാ പ്രസിഡണ്ടും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം അഴീക്കോട് മേഖലയില്‍ സിപിഎം നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെ ജില്ലാ പ്രസിഡണ്ടിന്റെ നീടിനുനേരെ നടന്ന അക്രമം. വളരെ ആസൂത്രിതമായി സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ അറിവോടെയാണ് ബിജെപിയുടെ ജില്ലയിലെ ഉന്നത നേതാവിന്റെ വീടിനു നേരെ നടന്ന ആക്രമണം എന്നാണ് സൂചന. അഴീക്കോട് മേഖലയിലെ ഒമ്പത് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ കഴിഞ്ഞ ദിവസം തീയ്യിട്ട് അടിച്ചു തകര്‍ത്തിരുന്നു.
കൂടാതെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പുറമേ കണ്ണൂര്‍ താളിക്കാവ്, പന്നേന്‍പാറ ചാക്കാട്ടെ പീടിക എന്നിവിടങ്ങളില്‍ സിപിഎം സംഘം നടത്തിയ ബോംബേറില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മയ്യില്‍ കായച്ചിറയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ അനീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ കടമ്പേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ കടയ്ക്ക് നേരെയും അക്രമമുണ്ടായി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ആക്രമണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്.
പോലീസ് രഞ്ജിത്തിന്റെ വീട്ടിലെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും ബോംബേറ് നടന്ന ജില്ലാ പ്രസിഡണ്ടിന്റെ വീട് സന്ദര്‍ശിച്ചു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ. കെ. കെ. ബാലറാം, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി. കെ. പത്മനാഭന്, പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍തില്ലങ്കേരി, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി. പി. സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി. ശശിധരന്, ജില്ലാ കാര്യവാഹ് കെ. പ്രമോദ്, ജില്ലാ പ്രചാരക് ഗിരീഷ്, ബിജെപി ജില്ലാനേതാക്കളായ പി. സത്യപ്രകാശന്‍ മാസ്റ്റര്‍, എ. പി. ഗംഗാധരന്, കെ.രാധാകൃഷ്ണന്, വി. വി. ചന്ദ്രന്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ. സജീവന്, ജില്ലാ കാര്യകാരി സദസ്യന്‍ കെ. ബി. പ്രജില്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചവരില്‍ പെടും. പി. ഗോപാലന്‍കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ അഴീക്കോട് മീന്‍കുന്ന് മേഖലയില്‍ സിപിഎം ആക്രമണം നടത്തിയ വീടുകളിലും സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: