നെയ്യാറ്റിന്‍കര: ബസില്‍ നിന്നും കിട്ടിയ ബാഗില്‍ നിന്ന് കൊച്ചി നിശാക്ലബ്ബില്‍ ഉപയോഗിച്ചതുപോലെയുള്ള എല്‍എസ്ഡി മയക്കുമരുന്നു കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബാഗിന്റെ ഉടമസ്ഥനായ വെള്ളയമ്പലം സ്വദേശി യുവ സോഫ്ട്വെയര് എന്‍ജിനീയറെ നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ ബെംഗളൂരുവില്‍ നിന്ന് നെയ്യാറ്റിന്കരയിലെത്തിയ കെഎസ്ആര്‍ടിസി ബസ്സില്‍ ഉടമസ്ഥനില്ലാത്ത ബാഗ് കണ്ടെത്തിയിരുന്നു. ബാഗ് പരിശോധിച്ചപ്പോഴാണ് ലൈസര്‍ജിക് ആസിഡ് ഡൈ എത്തിലാമൈഡ് എന്ന എല്‍എസ്ഡി മയക്കുമരുന്നു കണ്ടെടുത്തത്. ചെറിയ സ്റ്റാമ്പിന്റെ വലിപ്പത്തിലുള്ള 12 എണ്ണമാണ് ബാഗിലുണ്ടായിരുന്നത്. എല്‍എസ്ഡി ഒരു സ്റ്റാമ്പിന് ആയിരത്തിലേറ വിലയുണ്ട്. ബാഗില്‍ നിന്നും 312 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
ബാഗിലുണ്ടായിരുന്ന ലാപ്പ്ടോപ്പ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ ഉടമസ്ഥനായ ബാംഗ്ലൂരിലെ ടെക്നോ സിറ്റിയിലെ യുവ സോഫ്ട്വെയര് എന്‍ജിനിയറെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബസില്‍ നിന്ന് കൊല്ലത്ത് ഇറങ്ങുന്നതിനിടെ ബസ് പോയതാണ് ബാഗ് നഷ്ടപ്പെടാന്‍ കാരണം. നെയ്യാറ്റിന്‍കര ഡിവൈഎസ്പി.എസ്.സുരേഷ്കുമാര്‍,സിഐ.സി.ജോണ്‍,നെയ്യറ്റിന്‍കര എസ്ഐമരായ ശ്രീകുമാരന്‍ നായര്‍,സനൂജ് എന്നിവരുടെ സംഘം പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: