തൊടുപുഴ : മലങ്കര നിവാസികളുടെ സ്വപ്നമായിരുന്ന മലങ്കര പാലം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. മലങ്കരയേയും തെക്കുംഭാഗത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. രണ്ട് വര്‍ഷം മുമ്പാണ് പഴയ പാലം അപകടത്തിലായതിനെത്തുടര്‍ന്ന് പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാലത്തിന്റെ കൈവരിയുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. നിലവിലെ വാര്‍ക്കയുടെ തട്ട് പൊളിക്കാനും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവുമാണ് ഇനി അവശേഷിക്കുന്നത്. ഒന്നര മാസത്തിനുള്ളില്‍ മുഴുവന്‍ പണികളും അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണെന്ന് സബ് കോണ്ട്രാക്ടര് ജന്മഭൂമിയോട് പറഞ്ഞു. മലങ്കര അണക്കെട്ടിനോട് ചേര്‍ന്ന് പഴയ പാലത്തിന് താഴെയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. മലങ്കര ഡാമില്‍ നിന്നും വെള്ളം തുറന്ന് വിടുമ്പോള്‍ പഴയപാലത്തിന ക്ഷതം സംഭവിക്കുന്നത് നിത്യ സംഭവമായിരുന്നു. പുതിയ പാലം വരുന്നതോടെ പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: