മറയൂര്‍ : മറയൂര്‍ മാച്ചിവയലില് പട്ടാപ്പകല്‍ വീടിന്റെ ഓട് പൊളിച്ച് മോഷണം. ക്യാമറയും 1500 രൂപയും കവര്‍ന്നു. മാച്ചിവയല് സ്വദേശി ആമോസിന്റെ ഭവനത്തിലാണ് മോഷണം നടന്നത്. ഇദ്ദേഹം വിദേശത്ത് ജോലി ചെയ്തുവരികയാണ്. ഭാര്യ ഗീതയും രണ്ട് മക്കളും പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. 8.30നും 11.30നും മദ്ധ്യേയാണ് മോഷണം. എസ്ഐയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മോഷണം പോയെന്നു കരുതിയ വില കൂടിയ രണ്ട് മൊബൈല്‍ ഫോണും നാലു പവന് സ്വര്‍ണ്ണവും കണ്ടുകിട്ടി. എസ്ഐ ജി.എസ് ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: