തിരൂര്‍: അന്നാര നരസിംഹ ക്ഷേത്ര റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. റോഡ് പുതുക്കി പണിയുന്നതിനു വേണ്ടി നാട്ടുകാര്‍ പലതവണ അധികാരികളെ കണ്ടെങ്കിലും അവഗണന തുടരുകയാണ്. അഞ്ച് വര്‍ഷമായി യാതൊരു നവീകരണ പ്രവര്‍ത്തിയും നടത്തിയിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി. തിരൂര്‍ നഗരസഭയില്‍ എല്ലാ റോഡുകളും നന്നാക്കിയപ്പോള്‍ ക്ഷേത്ര റോഡിനോട് മാത്രം കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണെന്ന് ഭക്തജനങ്ങള്‍ പറയുന്നു. ഹിന്ദു ജില്ലയിലെ ന്യൂനപക്ഷങ്ങളായതിനാലാണോ ഈ അവഗണനയെന്നും ഇവര്‍ ചോദിക്കുന്നു. പലതവണ നഗരസഭ അധികൃതരെ ക്ഷേത്രം ഭാരവാഹികള്‍ ഈ ആവശ്യവുമായി സമീപിച്ചതാണ് പക്ഷേ ഫലമുണ്ടായില്ല. മറ്റ് റോഡുകള്‍ കൃത്യസമയത്ത് നവീകരിക്കാറുണ്ട്. രാഷ്ട്രീയ ആവശ്യങ്ങള്‍ നേടിയെടുക്കാനായി ചില പുതിയ റോഡുകള്‍ വരെ സമീപകാലത്ത് അനുവദിച്ചു. പക്ഷേ നിത്യേന നൂറുകണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന അന്നാര നരസിംഹ ക്ഷേത്ര റോഡിനെ മാത്രം ആരും തിരിഞ്ഞുനോക്കുന്നത് പോലുമില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്താനുള്ള നീക്കത്തിലാണ് ഭക്തജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: