പരപ്പനങ്ങാടി: കുളിമുറിയില്‍ ഓളിക്യാമറ വെച്ച വിരുതനെ നാട്ടുകാര്‍ പിടികൂടി. പക്ഷേ പോലീസില്‍ ഏല്‍പ്പിക്കാനുള്ള ബഹളത്തിനിടയില്‍ പ്രതി ഓടി രക്ഷപ്പെട്ടു. ചെറമഗംലം ഹവാല നഗറിലാണ് സംഭവം. കോക്കനട്ട് നേഴ്സറിക്ക് സമീപം ഫാബ്രിക്കേഷന്‍ കട നടത്തുന്ന യുവാവാണ് സമീപത്തെ വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചത്. വീട്ടിലെ രണ്ട് പെണ്‍കുട്ടികളും കുളിച്ചതിന് ശേഷം മരുമകള്‍ കുളിമുറിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പുരുഷന്മാരെ വിവരം അറിയിച്ചു. ക്യാമറ സ്ഥാപിച്ച ആള് അത് തിരിച്ചെടുക്കാന്‍ വരുന്നതും കാത്തിരിപ്പായി പിന്നീട് വീട്ടുകാരും നാട്ടുകാരും. രാത്രിയില്‍ ക്യാമറയെടുക്കാനായി ഇയാള്‍ എത്തിയപ്പോള്‍ തന്ത്രപരമായി പിടികൂടുകയായിരുന്നു. പരപ്പനങ്ങാടി പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി സംസാരിച്ചുകൊണ്ട് നില്‍ക്കവെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. എത്രയും പെട്ടെന്ന് ഇയാളെ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. ചിറമംഗലം ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: