കാഞ്ഞങ്ങാട്: അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയ സുഹൃത്തിന്റെ വീട്ടില്‍ തിരുവോണനാളില്‍ സഹപാഠികളെത്തിയത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുതുസന്ദേശവുമായി. 13 വര്‍ഷം മുമ്പ് മാലോത്ത് കസബ സ്കൂളില്‍ പ്ലസ്ടു ജിയോളജി ബാച്ചില്‍ ഒന്നിച്ച് പഠിച്ച കുട്ടുകാരാണ് തങ്ങളുടെ വീട്ടിലെ ആഘോഷങ്ങള്‍ മനസില്‍ ജീവിക്കുന്ന പ്രിയകൂട്ടുകാരന് പ്രിന്‍സിനായി മാറ്റിവെച്ചത്.
കഴിഞ്ഞ ദിവസമാണ് ബളാംതോട് സ്വദേശിയായ പ്രിന്‍സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി അന്ന് കൂട്ടുകാരെത്തിയിരുന്നു. 2003 ജിയോളജി എന്ന ഇവരുടെ വാട്സ് ആപ്പ് കൂട്ടായ്മയാണ് മറ്റുള്ളവരുടെ സങ്കടങ്ങള്‍ തങ്ങളുടെ സങ്കടങ്ങളായി കാണാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഈ ചിന്തയാണ് ഏക ആണ്തരിയെ ദൈവം തിരിച്ചുവിളിച്ചപ്പോള്‍ ഒറ്റപ്പെട്ടുപോയ മാതാപിതാക്കള്‍ക്ക് സാന്ത്വനമായി എത്തിയത്. തിരുവോണ ദിവസം പ്രിന്‍സിന്റെ ബളാംതോട്ടെ വീട്ടിലെത്തിയ സഹപാഠികളായ ഡാര്ലില് ജോര്‍ജ്, രഞ്ജു, മുനീര്‍, ബിജു, പ്രസാദ്, പ്രദീഷ്, സരിത, സന്തോഷ്, ജിനേഷ്, പ്രവീണ്‍, ജോമി എന്നിവര്‍ പ്രിന്‍സിന്റെ സഹോരങ്ങളായി ഓണസദ്യയും കഴിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മകന് നഷ്ടപ്പെട്ട മാതാ-പിതാക്കള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ പൊന്‍തിരി തെളിയിക്കാനും ഇവര്‍ മറന്നില്ല. ആഘോഷങ്ങള്‍ അടിച്ചുപൊളിക്കാന്‍ മാത്രമുള്ളതെന്ന ന്യുജനറേഷന് സങ്കല്‍പ്പങ്ങള്‍ക്ക് മറുപടിയായാണ് വാട്സ് കൂട്ടായ്മ ഇതിനെ കാണുന്നത്. തങ്ങളുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് മാതൃകയായെങ്കില്‍ അതാണ് കൂട്ടുകാരന് ഞങ്ങള്‍ നല്കുന്ന ഓര്മ്മപ്പൂക്കളെന്നും സഹപാഠികള്‍ പറഞ്ഞു. പ്രിന്‍സിന്റെ മാതാപിതാക്കള്‍ക്ക് ഓണസമ്മാനമായി ധനസഹായം നല്‍കാനും അവര്‍ മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: