കാഞ്ഞങ്ങാട്: കായക്കുന്നില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെടാനിടയായ സാഹചര്യം സൃഷ്ടിച്ചത് സിപിഎമ്മിന്റെ നടപടിയാണെന്ന് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ കാലിച്ചാനടുക്കം, കായക്കുന്ന്, എരളാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും അടുത്തകാലങ്ങളിലായി ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും വിടപറഞ്ഞ് നിരവധി പേര് ബിജെപിയിലേക്ക് വന്നിരുന്നു.
ഇതില്‍ വിളറി പൂണ്ട സിപിഎം നേതൃത്വം അണികളെ ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കോടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക പതിവാണ്.
തിരുവോണ ദിവസം സിപിഎം പ്രവര്‍ത്തകര്‍ എരളാലിലെ ബിജെപി പ്രവര്ത്തകന് വിജയനെതിരെ കൊലവിളി നടത്തി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വിജയന്റെ അനുജന് പുഷ്പരാജിനെ സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ സംഘര്‍ഷമാണ് ഒരാള്‍ കൊല്ലപ്പെടുന്നതുള്‍പ്പെടെയുള്ള സംഭവ വികാസങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പരിസര പ്രദേശങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും ഇപ്പോഴും അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് മറയിടാനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കണ്ണൂര്‍ മോഡല്‍ അക്രമം ജില്ലയില്‍ വ്യാപിപ്പിക്കാന്‍ സിപിഎം ഗൂഢാലോചന നടത്തുകയാണ്. അടിയന്തിരമായി ഇടപെട്ട് പ്രദേശത്ത് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ഇ.കൃഷ്ണന് അധ്യക്ഷത വഹിച്ചു. ബളാല്‍ കുഞ്ഞിക്കണ്ണന്, കെ.പ്രേമരാജ്, എസ്.കെ.കുട്ടന്, എ.കെ.മാധവന്, കെ.കെ.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: