താമരശ്ശേരി:’ഭാരതീയ ജനത പട്ടികജാതി മോര്‍ച്ചയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ അയ്യന്‍കാളി ജയന്തി ആഘോഷിച്ചു.
പട്ടികജാതി മോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടിപ്പാറ പഞ്ചായത്തിലെ വേണാടി ഐഎച്ച്ഡിപി കോളനിയിലാണ് ആഘോഷപരിപാടി സംഘടിപ്പിച്ചത്. മഹാത്മ അയ്യന്‍കാളിയുടെ 153-ാം ജയന്തിയുടെ ഭാഗമായി പുഷ്പാര്‍ച്ചന, അനുസ്മരണ പ്രഭാഷണം എന്നിവ നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു
അധ:സ്ഥിത വിഭാഗങ്ങളുടെ ഉന്നമനം ജീവിത ദൗത്യമാക്കി പ്രവര്‍ത്തിച്ച മഹാത്മാവായിരുന്നു അയ്യന്‍കാളിയെന്ന് ഗിരീഷ് തേവള്ളി പറഞ്ഞു. അയിത്തവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലഘട്ടത്തില്‍ ജനതയെ ദേശീയ ധാരയിലേക്ക് കൊണ്ടുവന്ന നവോത്ഥാന നായകനായിരുന്നു അയ്യന്‍കാളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.സി. മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി. സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി ബി.കെ. പ്രേമന്, കെ.വി. കുമാരന് എന്‍.വി. സത്യന്, മനോജ് വേണാടി, രജിന് രാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ആര്.കെ. ശങ്കര്‍ സ്വാഗതവും വി.സി. ചന്ദ്രന് നന്ദിയും പറഞ്ഞു.
കോഴിക്കോട്: കേരള സാംബവര്‍ സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ജയന്തി ദിനം ആചരിച്ചു. യോഗത്തില്‍ പ്രസിഡന്റ് കെ.എം. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.സതീഷ്കുമാര്‍, കെ.യു. വേലായുധന്, കെ. മൂത്തോറന്, കെ. മൂത്തോറന്, കെ. ദേവയാനി, പി.ദേവയാനി, പി.ബി. ശ്രീധരന് എന്നിവര്‍സംസാരിച്ചു.
കോഴിക്കോട്: കേരള ദളിത് ഫെഡറേഷന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാചരണം സംസ്ഥാന പ്രസിഡന്റ് ടി.പി. ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു.
സ്മൃതിയാത്രയ്ക്ക് ശേഷം കടപ്പുറത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ജില്ലാ പ്രസിഡന്റ് പി.ടി.ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു.. കെ.പി. ഷണ്മുഖദാസ്, എ.ടി.ദാസന്, വേലായുധന് വേട്ടാത്ത്, കടേക്കനാരിചന്ദ്രന്,കെ.പ്രസാദ്,ഗോപാലകൃഷ്ണന് മാവൂര്‍, പി.പി. കമല, ഇ.പി.കാര്‍ത്ത്യായനി,ടി. ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട്:പട്ടികജാതി സഹകരണ സംഘങ്ങളെ അവഗണിക്കരുതെന്ന് കേരള പറയന് സഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അയ്യങ്കാളിയെ യോഗത്തില്‍ അനുസ്മരിച്ചു. പ്രസിഡന്റ് വി.പി. ഷൈജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ആക്ടിങ്ങ്, പ്രസിഡന്റ് പി. ഉദയകുമാര്‍,ജനറല്‍ സിക്രട്ടറി സത്യന് പി.വി, ബീ. നാരായണന്, രവി, കെ. സരോജിനി, എം.ഹരിദാസന്, എം.കെ. ലീല, കെ. വിനോദന്‍, മണികുഴിച്ചാലില്, സുജിത്ത് എന്‍.കെ, മോഹന്‍ എ.സി. എന്നിവര്‍ സംസാരിച്ചു.
താമരശ്ശേരി: സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളുടെ സംവരണ അവകാശം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നേടിയ മുഴുവന്‍പേരേയും ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് ഭാരതീയ പട്ടിക ജനസമാജം താമരശ്ശേരി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
അയ്യന്‍കാളിയുടെ 153-ാം ജന്മദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിര്‍മ്മല്ലൂര്‍ ബാലന് നിര്‍വ്വഹിച്ചു. കെ.പി രാജന് അധ്യക്ഷ തവഹിച്ചു. കെ.എ ജനാര്ദ്ദനന്,ഗോപി പൂനത്ത്, പ്രസന്ന, പുഷ്പ, സന്തോഷ് എന്നിവര്‍ സം സാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: