കോഴിക്കോട്: ശ്രീനാരായണഗുരുദേവന്റെ 161 -ാമത് ജയന്തി ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.
എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് യൂണിയന് ആസ്ഥാനമായ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തിലാണ് തുടക്കമാവുക. രാവിലെ 6 മണി മുതല്‍ ശാന്തി ഹവനം, മഹാഗണപതി ഹോമം, വിശേഷാല്‍ ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന എന്നിവയും ഉച്ചയ്ക്ക് 12.30 ന് പ്രസാദ ഊട്ടും നടക്കും.
ഉച്ചക്ക് ശേഷം 2.30ന് ശ്രീകണ്ഠേശ്വര ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിക്കുന്ന ജയന്തി ഘോഷയാത്ര ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം ജനറല്‍ സെക്രട്ടറി അനിരുദ്ധന് എഴുത്തുപള്ളി ഉദ്ഘാടനം ചെയ്യും. ജയന്തി ഘോഷയാത്ര പാവമണി റോഡ്, സ്റ്റേഡിയം, മാവൂര്‍ റോഡ്, ബാങ്ക് റോഡ്, സി. എച്ച് ഫ്ളൈ ഓവര്‍ വഴി സമ്മേളന നഗരിയായ ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന ജയന്തി മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനം സി.കെ. നാണു എംഎല്‍എ നിര്‍വഹിക്കും. യൂണിയന് പ്രസിഡന്റ് ടി. ഷനൂബ് അദ്ധ്യക്ഷത വഹിക്കും. പി. വി. ഗംഗാധരന് ജയന്തി സന്ദേശം നല്‍കും. യൂണിയന് കീഴിലുള്ള കൂട്ടുബാദ്ധ്യതാ സംഘങ്ങള്‍ക്ക് യൂണിയന് ബാങ്ക് അനുവദിച്ച ഒരു കോടി രൂപയുടെ വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം യൂണിയന് ബാങ്ക് വെസ്റ്റ്ഹില്‍ ബ്രാഞ്ച് മാനേജര്‍ പി.ടി. ബിജിഷ നിര്‍വഹിക്കും. ശ്രീനാരായണ ധര്‍മ്മ പ്രചാരകരായ പട്ടയില്‍ പ്രഭാകരന്, പത്തിങ്ങല് വിജയന് എന്നിവരെയും മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കുന്ന പി. സുധാകരന് എന്നിവരെയും ആദരിക്കും.
കോഴിക്കോട്: ഗുരുധര്‍മ്മ പ്രചരണ സഭയുടെയും ശ്രീനാരായണ ക്ലബ് ഓഫ് കാലിക്കറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് അരയിടത്തു പാലം ശ്രീനാരായണ സ്ക്വയറില്‍ ശ്രീനാരായണഗുരുജയന്തി ആഘോഷം നടക്കും. രാവിലെ 8 മണിക്ക് ഗുരുപൂജയും ഗുരദേവകൃതിയുടെ പാരായണവും നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന മഹാജയന്തി സമ്മേളനം ഡോ.കെ.സുഗതന് ഉദ്ഘാടനം ചെയ്യും.ഡോ.എന്‍.വിജയന് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ക്ലബ് സിക്രട്ടറി പ്രൊഫ. വി.കെ. വിജയന് ജയന്തി സന്ദേശം നല്‍കും. ഡോ.പി.വി. ഉണ്ണികൃഷ്ണന് ഗുരുധര്‍മ്മ, പ്രചരണസഭ ജില്ലാ പ്രസിഡന്റ് പി.പി. രാമനാഥന്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.ഡി. ശ്രീനിവാസന്, കേന്ദ്ര ഭാരവാഹികളായ അരവിന്ദാക്ഷന്, പുഷ്പാ അശോകുകുമാര് എന്നിവര്‍ പങ്കെടുക്കും.
കൊളത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗുരുജയന്തി ആഘോഷം ഇന്ന് രാവിലെ 10 ന് മക്കട പ്രശോഭ് കുമാറിന്റെ വസതിയില്‍ നടക്കും. ജയന്തി സമ്മേളനം അഡ്വ. സത്യനാഥന് ഉദ്ഘാടനം ചെയ്യും. ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് പി.പി. രാമനാഥന് മുഖ്യപ്രഭാഷണം നടത്തും.
ഡോ.ആനന്ദന് നമ്പ്യാര്‍ അനുഗ്രഹപ്രഭാഷണം നടത്തും. വേങ്ങേ രി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജയന്തി സമ്മേളനം ഡോ. എന്‍. വിജയന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: