കോഴിക്കോട്: സിപിഎം കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ബിഎംഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തൃശ്ശൂരില്‍ ബിഎംഎസ്സിന്റെ സജീവ പ്രവര്‍ത്തകനായ അഭിലാഷിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. അഭിലാഷിന്റെ മരണത്തില്‍ യോഗം അനുശോചിച്ചു. സംസ്ഥാന സെക്രട്ടറി പി. ശശിധരന്,ജില്ലാ സെക്രട്ടറി ഒ.കെ. ധര്മ്മരാജന്, കെ.കെ. പ്രേമന്, എ. ശശീന്ദ്രന്, സി.പി. രാജേഷ് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: