കൊച്ചി: ഡെക്കറേറ്റീവ് പെയിന്റായ ഡ്യൂലക്സ് വാങ്ങുമ്പോള്‍ ബജാജ് അലയന്‍സിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമാക്കുന്ന കരാറില്‍ ഇരുസ്ഥാപനങ്ങളും ഒപ്പുവച്ചു. 10 ലക്ഷം രൂപ വരെയുള്ള ഹോം ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുന്നത്. 20 ലിറ്റര്‍ പായ്ക്കിനൊപ്പം ഡ്യൂലക്സ് പ്രൊട്ടക്ടഡ് പ്ലാന്‍ ലഭിക്കും.
ഈ ഓഫറിന് കീഴില്‍, ഓരോ വീട്ടുടമക്കും പരമാവധി 10 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പ്രയോജനപ്പെടുത്താന്‍ കഴിയും. 100 ശതമാനം സംരക്ഷണ ചിഹ്നമുള്ള എല്ലാ പായ്ക്കുകള്‍ക്കുമൊപ്പം അത് ലഭിക്കും.
www.dulux.in/protection ലോഗ് ചെയ്ത് കൂപ്പണുകള്‍ റിഡീം ചെയ്യാം. പ്രത്യേക റിഡംപ്ഷന് കോഡ് 2016 മാര്‍ച്ച് 31 വരെ ബാധകമായിരിക്കും. ഈ ഇന്‍ഷുറന്‍സിന്റെ സാധുത പോളിസി നല്കിയ തീയതി മുതല്‍ 12 മാസത്തേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: