പാലക്കാട്: ഉത്രാടപ്പാച്ചിലിന്റെ ആരവമൊടുങ്ങി; ഇന്ന് തിരുവോണം. ഓണമൊരുക്കാനുള്ള അവസാന തിരക്കിലാണ് ഉത്രാട സന്ധ്യ വിടവാങ്ങിയത്. കോടിയും വിഭവങ്ങളും വാങ്ങാനായി തിരക്കുകൂട്ടുന്നവരെക്കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു നാടും നഗരവും. ഓണത്തെ വരവേല്‍ക്കാന്‍ ജനകീയ ആഘോഷങ്ങളും മത്സരങ്ങളും നാടെങ്ങും അരങ്ങേറുന്നു. കാരുണ്യത്തിന്റെ പൂക്കളമൊരുക്കി, നന്മയുടെ സന്ദേശം പകരുന്ന ഓണാഘോഷങ്ങള്‍ നാടെങ്ങും നിറയുന്നത് പുത്തന്‍ അനുഭവമാകുന്നു.
വിശ്വഹിന്ദുപരിഷത്ത് അമ്പലപ്പാറ യൂണിറ്റിന്റെ നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സ്വാമി പ്രശാന്താനന്ദ നിര്‍വഹിച്ചു. താലൂക്ക് പ്രസിഡന്റ് ജനാര്ദനന് അധ്യക്ഷനായി. ഒ. സദാനന്ദന്, ജില്ലാ സെക്രട്ടറി എം. രാമചന്ദ്രന്, ഉണ്ണിക്കൃഷ്ണന്, മോഹനന്, സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊപ്പം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാരുടെ ഓണാഘോഷം ഇത്തവണ കൊപ്പം അഭയത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു. അന്തേവാസികളോടൊത്ത് പൂക്കളവുമൊരുക്കി.
മാന്നനൂര്‍ സ്നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രണ്ടാം വാര്‍ഷികാഘോഷവും ഓണക്കിറ്റ് വിതരണവും നടന്നു. മാന്നനൂര്‍ യു.പി. സ്കൂള്‍ അങ്കണത്തിലാണ് പരിപാടി. വിദ്യാഭ്യാസസഹായനിധി പ്രഖ്യാപനവും എസ്.എസ്.എല്‍.സി., പ്ലസ്ടു ഉന്നതവിജയികളെ അനുമോദിക്കലും ഉണ്ടായിരുന്നു.
എസ്.ആര്.കെ.നഗര്‍ എറക്കോട്ടിരി റസിഡന്റ്സ് അസോസിയേഷന് പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി.
ഓണാഘോഷത്തിന് ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ് ജീവനക്കാര്‍ ബാലാശ്രമത്തിലെ കുട്ടികള്‍ക്ക് വസ്ത്രംനല്കി. വാക്കടപ്പുറം ദാക്ഷായണി ബാലാശ്രമത്തിലെ കുട്ടികള്‍ക്കാണ് വസ്ത്രം നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. ജയന്, പ്രൊഫസര്‍മാരായ എം.കെ. നാരായണന് നമ്പൂതിരി, ഹരിദാസ്, ലൈബ്രേറിയന്‍ കേശവന് എന്നിവര്‍ നേതൃത്വംനല്കി.
രോഗികള്‍ക്ക് സാന്ത്വനംപകര്‍ന്ന് ശ്രീകൃഷ്ണപുരം ഒന്ന് വില്ലേജിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. ്രപഞ്ചായത്തിലെ സാന്ത്വനചികിത്സാ കേന്ദ്രത്തിലെ 50 കുടുംബങ്ങള്‍ക്ക് ഓണപ്പുടവും സദ്യയും നല്കി. ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. എം.കെ. ദ്വാരകാനാഥ് അധ്യക്ഷനായി.
വണ്ടിത്താവളം കൈതറവ് താരം കലാകായിക ക്ലബ്ബിന്റെയും ദേശക്കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. പെരുമാട്ടി പഞ്ചായത്തംഗം എ.എസ്. വിനോദ്ബാബു ഉദ്ഘാടനംചെയ്തു. ജീവകാരുണ്യ പ്രവര്ത്തകന് ആര്. ഗോപാലകൃഷ്ണന് അധ്യക്ഷനായി.
ആലത്തൂര്‍ പുതിയങ്കം താരോദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണാഘോഷം തുടങ്ങി. താരോദയ ഓണ്‍ലൈന്‍ ഫേസ്ബുക്ക് സ്വര്‍ണനാണയ പൂക്കളമത്സരവും സംഘടിപ്പിക്കുന്നു. ഇന്ന് 2.30ന് ഘോഷയാത്ര .
പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ഉത്രാടത്തിന് കാഴ്ചക്കുല സമര്‍പ്പിച്ചു. തിരുവോണം നാളില്‍ പുത്തരിയുമുണ്ട്. 29ന് പൗര്ണമിലക്ഷ്മി അഷ്ടോത്തര അര്‍ച്ചന, വിളക്കുപൂജ, ദേവീമാഹാത്മ്യപാരായണം എന്നിവയുണ്ടാവും. 30ന് സമ്പൂര്‍ണ നാരായണീയ പാരായണം, നവഗം, പഞ്ചഗവ്യം എന്നിവയും ഉദയാസ്തമനപൂജയും നടത്തും.
മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ഡിവിഷന് എക്സി. എഞ്ചിനായര്‍ ഡോ.പി രാജന് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീക്ക് അധ്യക്ഷത വഹിച്ചു. ക . സമാപന യോഗവും സമ്മാന ദാനവും കുമരംപുത്തൂര്പഞ്ചായത്ത് പ്രസിഡന്റ് കെ സുകുമാരി ഉദ്ഘാടനം ചെയ്തു.
ഒറ്റപ്പാലം ചുനങ്ങാട് മനക്കല്‍പ്പടി നായര്‍സമാജത്തിന്റെ ഓണാഘോഷവും കുടുംബമേളയും ശനിയാഴ്ച നടക്കും.
പയ്യനെടം പൊതുജന വായനശാലയുടെ ഓണാഘോഷ പരിപാടികള്‍ 29ന് നടക്കും. വായനശാലാ പരിസരത്താണ് പരിപാടികള്‍ നടത്തുന്നത്.
തിരുവേഗപ്പുറ, കൈപ്പുറം എക്കൊയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: