തിരുവനന്തപുരം: സീസണ് ആരംഭിക്കും മുമ്പ് ട്രെയിനുകളിലും ബസുകളിലുമെല്ലാം റിസര്‍വേഷന്‍ പൂര്‍ത്തിയായിരുന്നു. ഓണാവധിക്ക് നാട്ടിലേക്കു പോകുന്ന വിദ്യാര്‍ഥികളുടെയും ജോലിക്കാരുടെയുമെല്ലാം വന്‍ തിരക്കാണ് റെയില്‍വെസ്റ്റേഷനുകളിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും. ട്രെയിനുകളും ബസ്സുകളും നല്ലതിരക്കുമായാണ് യാത്ര പുറപ്പെടുന്നത്. കഴിഞ്ഞ രാത്രി പുറപ്പെട്ട ട്രെയിനുകളുടെ എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും യാത്രക്കാര്‍ നിറഞ്ഞിരുന്നു. മലബാര്‍, മാവേലി, അമൃത എക്സ്പ്രസുകള്‍ സെന്‍ട്രലില്‍ നിന്നു പുറപ്പെട്ടതു നിറഞ്ഞുകവിഞ്ഞാണ്. ബാംഗ്ലൂര്‍ ഐലന്റ് എക്സ്പ്രസിലും ഇന്റര്‍സിറ്റിയിലും വഞ്ചിനാട്ടിലുമെല്ലാം പതിവിലധികം തിരക്കനുഭവപ്പെട്ടു. ട്രെയിന്‍ ടിക്കറ്റ് ലഭിക്കാതിരുന്നവരില്‍ പലരും ബസിനെ ആശ്രയിക്കുകയായിരുന്നു. എന്നാല്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലിലും പതിവില്‍ കവിഞ്ഞ തിരക്കായിരുന്നു. അവസരം മുതലെടുത്ത് സ്വകാര്യസര്‍വീസ് നടത്തുന്ന ലക്ഷ്വറി വാഹനങ്ങള്‍ വന്‍തുക ഈടാക്കിയാണ് യാത്രക്കാരെ കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: