തിരുവനന്തപുരം: കേന്ദ്ര ട്രേഡ് യൂണിയന് സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ കേരളത്തിലെ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. എഐബിഇഎയുടെ നേതൃത്വത്തില്‍ സഹകരണ ബാങ്ക് ജീവനക്കാരും, ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരും അണിചേരും.
ബാങ്കിംഗ് പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കുക, ബാങ്കിലെ 6 ലക്ഷം കോടിയിലേറെ വരുന്ന കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍കൂടി ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്.
സപ്തംബര്‍ 1ന് ബാങ്ക് ജീവനക്കാര്‍ ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. വിവിധ കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രകടനം നടത്തും. സപ്തംബര്‍ 2ന് സംയുക്ത ട്രേഡ് യൂണിയന്റെ പരിപാടികളില്‍ ബാങ്ക് ജീവനക്കാര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: