മലയിന്‍കീഴ്: ജനല്‍ കുത്തിത്തുറന്ന് യുവതിയുടെ അഞ്ച് പവന്റെ താലിമാല പൊട്ടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. വിളവൂര്‍ക്കല്‍ ഈഴക്കോട് പണ്ടാരക്കണ്ടം തിരുവാതിര വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ മനീഷ (25) യുടെ മാലയാണ് മോഷ്ടാവ് കവര്‍ന്നത്. ജനലിന് അരികില്‍ ഭര്‍ത്താവിനോടൊപ്പം ഉറക്കത്തിലായിരുന്നു. ജനലിന്റെ ഏറ് താള്(കൊളുത്ത്) മെഷീന് ഉപയോഗിച്ച് തുരന്ന് മാറ്റിയ ശേഷം കയ്യിട്ട് മാലപൊട്ടിക്കുകയായിരുന്നു. എസ്എടി ആശുപത്രിയിലെ ക്ലാര്‍ക്കാണ് മനീഷ. ഭര്‍ത്താവ് വിഷ്ണു മെഡിക്കല്‍കോളേജ് ജീവനക്കാരനാണ്. നിലവിളിയോടെ ഇരുവരും ഉണര്‍ന്ന് പുറത്തേക്ക് ഇറങ്ങിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് ഓടിരക്ഷപ്പെട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. മലയിന്‍കീഴ് പോലീസ് സ്റ്റേഷന് പരിധിയില്‍ അടുത്തിടെ മോഷണം വ്യാപകമായിട്ടുണ്ട്. കഴിഞ്ഞദിവസം പേയാട് അമ്മന്‍കോവിലില്‍ നിന്ന് ഒരുലക്ഷംരൂപ വിലവരുന്ന രണ്ട് തിരുമുഖം കവര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: