കട്ടപ്പന: ഹര്‍ത്താല്‍ ദിവസം വ്യാപാരിയെ ആക്രമിച്ച കേസില്‍ പ്രതിയെ നാലുമാസം കഠിനതടവിനും 2000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. തങ്കമണി കൊട്ടാരത്തില്‍ ഷൈനിനെയാണ് കട്ടപ്പന ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ശിക്ഷിച്ചത്.2013 ജൂലൈ പത്തിന് എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ദിവസം കാമാക്ഷിയില് കട തുറന്നുപ്രവര്ത്തിപ്പിച്ച കൊല്ലത്തടത്തില് സെബാസ്റ്റ്യനെ കടയില്‍കയറി ആക്രമിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തതിനാണ് ശിക്ഷയുണ്ടായത്. കട്ടപ്പന പോലീസ് അന്വേഷണം നടത്തിചാര്ജുചെയ്ത കേസില്‍ പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ടി. അഭിലാഷ്കുമാര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: